പീരുമേട്: രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നടക്കുന്ന പോരാട്ടത്തിൽ മുഴുവൻ ജനവിഭാഗങ്ങളു ം അണിചേരണമെന്ന് ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം. ഭരണഘടന സ്ഥാപനങ്ങളിലുൾെപ്പടെ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ വിധേയപ്പെടുന്നവരെ തിരഞ്ഞുപിടിച്ച് നിയോഗിച്ച് വ്യാപകമായ തിരിമറികളാണ് അരങ്ങേറുന്നത്. വിദ്യാഭ്യാസ മേഖലയിൽ മുതൽ സുപ്രീംകോടതിയിലും സി.ബി.എസ്.ഇയിലുൾെപ്പടെ ഉണ്ടാകുന്ന അസ്വസ്ഥതകളും വാർത്തകളും ഇതാണ് തെളിയിക്കുന്നത്. വർഗീയതയിൽ ഉൗന്നി രാജ്യത്തെ ജനതകളെ ഭിന്നിപ്പിച്ച് വിധ്വംസക രാഷ്ട്രീയമാണ് രാജ്യത്ത് കേന്ദ്രസർക്കാറിെൻറ ഒത്താശയോടെ അരങ്ങേറുന്നത്. ഗോമാംസത്തിെൻറയും ഗോമാതാവിെൻറയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങൾ ഇത് തെളിയിക്കുന്നു. ഇത്തരം നയസമീപനങ്ങൾക്കെതിരെ മുഴുവൻ വിഭാഗങ്ങളും അണിചേരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ആർ. ബിജുമോൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ചെയർമാൻ ജി. മോട്ടിലാൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയ്സ് ജോർജ് എം.പി, ഇ.എസ്. ബിജിമോൾ എം.എൽ.എ, എ. സുരേഷ്കുമാർ, സുകേശൻ ചൂലിക്കാട്, വാഴൂർ സോമൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഒ.കെ. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എസ്. രാഗേഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജാൻസി ജോൺ രക്തസാക്ഷി പ്രമേയവും എസ്. അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജി. രമേഷ് സ്വാഗതവും കെ.ടി. വിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ. ബിജുമോൻ (പ്രസി), എസ്. അനിൽകുമാർ, കെ.വി. സാജൻ, പി.ടി. ഉണ്ണി (വൈസ് പ്രസി), ഒ.കെ. അനിൽകുമാർ (സെക്ര), വി.ആർ. ബീനാമോൾ, ജി. രമേഷ്, എം.ഇ. സുബൈർ (ജോ. സെക്ര), കെ.എസ്. രാഗേഷ് (ട്രഷ), ജാൻസി ജോൺ (വനിത കമ്മിറ്റി പ്രസിഡൻറ്), സി.എസ്. അജിത (വനിത കമ്മിറ്റി സെക്രട്ടറി). പ്രചാരണ രീതിക്കെതിരെ യു.ഡി.എഫ് വിമർശനം വിചിത്രം -കെ.കെ. ശിവരാമൻ തൊടുപുഴ: എൽ.ഡി.എഫ് പ്രചാരണ ബോർഡുകൾക്കെതിരെ യു.ഡി.എഫ് നേതൃത്വം നടത്തിയ പ്രസ്താവന അപക്വവും അപഹാസ്യവുമാണെന്ന് എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. രണ്ട് ബോർഡിെൻറ പണമുണ്ടായിരുന്നെങ്കിൽ കർഷക ആത്മഹത്യ തടയാമായിരുന്നുവെന്ന പി.ജെ. ജോസഫിെൻറ കണ്ടെത്തൽ വിചിത്രവും വിരോധാഭാസവുമാണ്. കേന്ദ്ര സർക്കാർ തുടർന്നുവരുന്ന കാർഷിക സാമ്പത്തിക നയങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടെയും ഫലമായി കാർഷിക മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി പ്രചാരണ ബോർഡ് ഒഴിവാക്കിയാൽ പരിഹരിക്കാവുന്നതല്ല. രണ്ട് ബോർഡിെൻറ െചലവ് 7000 രൂപയാണ്. ഗാന്ധിജി സ്റ്റഡി സെൻററിെൻറ പേരിൽ 25 വർഷംകൊണ്ട് പി.ജെ. ജോസഫ് െവച്ച ഫ്ലക്സ് ബോർഡിെൻറ പണമുണ്ടായിരുന്നെങ്കിൽ തൊടുപുഴ മണ്ഡലത്തിലെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്നം മുഴുവൻ പരിഹരിക്കാൻ കഴിഞ്ഞേനെ എന്ന യാഥാർഥ്യം ബന്ധപ്പെട്ടവർ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിെൻറ കുത്തക അവകാശപ്പെട്ടിരുന്ന ചില പൊള്ളയായ വിഗ്രഹങ്ങൾ തകർന്നുവീണതിെൻറ അസ്വസ്ഥതയാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. എൽ.ഡി.എഫ് സർക്കാറിെൻറയും ജനപ്രതിനിധികളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രചാരണരീതി അവലംബിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു. നിലവിലുള്ള ബോർഡുകൾ പരസ്യരംഗത്ത് തൊഴിൽ ചെയ്യുന്ന സംഘടനകളുടെ സ്വന്തമാണ്. വളരെ നേരിയ വാടകനിരക്കിൽ അവരിൽനിന്ന് താൽക്കാലികമായെടുത്ത ബോർഡുകളിലെ ക്ലോത്ത് മാത്രമാണ് എൽ.ഡി.എഫിെൻറത് എന്നിരിക്കെ പരസ്യകലാരംഗത്ത് തൊഴിലെടുക്കുന്ന ചെറുപ്പക്കാരെപ്പോലും അപമാനിക്കുന്നതാണ് യു.ഡി.എഫിെൻറ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.