ചെറുതോണി: ജില്ലയിൽ 127 കോടിയുടെ റോഡുകൾ ടെൻഡർ ചെയ്തു. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി വേഗത്തിൽ നിർമാണം ആരംഭിക്കാനുള്ള നീക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ് എൻജിനീയറിങ് വിഭാഗം. കരിമ്പൻ-മുരിക്കാശ്ശേരി 13 കോടി, ഇരട്ടയാർ-കട്ടപ്പന അഞ്ചുകോടി, തൊടുപുഴ-പുളിയന്മല റൂട്ടിൽ പാറമട മുതൽ മീൻമുട്ടിവരെ 11 കോടി, പുളിയന്മല-കട്ടപ്പന നാലുകോടി, കമ്പിളിക്കണ്ടം-കല്ലാർകുട്ടി ആറുകോടി, മുരിക്കാശ്ശേരി-പടമുഖം തോപ്രാംകുടി മൂന്നുകോടി, തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം അഞ്ചുകോടി എന്നീ ഏഴ് റോഡുകൾ ബി.എം ബി.സി ടാറിങ് നടത്താനാണ് ടെൻഡർ ചെയ്തിട്ടുള്ളത്. ഞറുക്കുറ്റി-വണ്ടമറ്റം ബൈപാസ് റോഡ് ഏഴുകോടി 15 ലക്ഷം, കാരിക്കോട്-വെള്ളിയാമറ്റം ബി.എം ബി.സി ടാറിങ്ങിന് അഞ്ചുകോടി, വട്ടപ്പാറ-തോവാള-ഇരട്ടയാർ റോഡും തോവാള പാലവും അഞ്ചുകോടി, വണ്ടന്മേട് കമ്പംമെട്ട് റോഡ് നാലുകോടി, പാറത്തോട് പാലം മൂന്നുകോടി, ചിന്നക്കനാൽ-സൂര്യനെല്ലി നാലുകോടി മൂന്നാർ-ലക്ഷ്മി റോഡ് രണ്ടുകോടി 50 ലക്ഷം, കല്ലാർ-ലക്ഷ്മി-മഞ്ഞപ്പടിറോഡ് രണ്ടുകോടി 50 ലക്ഷം, ബൈസൺവാലി-20 ഏക്കർ റോഡ് അഞ്ചുകോടി, അടിമാലി-ചിത്തിരപുരം റോഡ് മൂന്നുകോടി അഞ്ചുലക്ഷം, കല്ലാർ-മാങ്കുളം 13 കോടി, മൂന്നാർ ടോപ് സ്റ്റേഷൻ-വട്ടവട പത്തുകോടി എന്നീ റോഡുകളാണ് ടെൻഡർ ചെയ്തത്. ടെൻഡർ നടപടികൾ പൂർത്തിയായ റോഡുകൾ: കുഞ്ചിത്തണ്ണി-പവർഹൗസ് ഓഡിറ്റ്റോഡ് മൂന്നുകോടി, തോട്ടാപ്പുര-അമ്പഴച്ചാൽ റോഡ് ഒരുകോടി 50 ലക്ഷം, ആയിരമേക്കർ-സൗത്ത് കത്തിപ്പാറ ഒരുകോടി, പെരിയകനാൽ-മുട്ടുകാട്റോഡ് ഒരുകോടി 50 ലക്ഷം, രാജാക്കാട്-പൊന്മുടി-പന്നിയാർകുട്ടി അഞ്ചുകോടി, കൈലാസപ്പാറ-മാവടിവിളക്ക്-കൈലാസം-മുള്ളരിക്കുടി പത്തുകോടി, ഇരട്ടയാർ ചേലക്കൽ കവല-വാഴവര റോഡ് ഒരുകോടി, വെട്ടിക്കാമറ്റം-പ്രകാശ് 70 ലക്ഷം, വെട്ടിക്കാമറ്റം-മേലേചിന്നാർ ഒരുകോടി. ടെൻഡർ പൂർത്തിയായ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ജാഫർഖാൻ അറിയിച്ചു. ഇടവക തിരുനാളും പൗരോഹിത്യ രജതജൂബിലി ആഘോഷവും ചെറുതോണി: കരിക്കുംതോളം സെൻറ് ആൻറണീസ് പള്ളിയിൽ ഇടവക തിരുനാൾ ശനിയും ഞായറും നടക്കും. ശനിയാഴ്ച വൈകീട്ട് 3.15ന് കൊടിയേറ്റ്. 4.30ന് ഇരുകൂട്ടി കപ്പേളയിലേക്ക് പ്രദക്ഷിണം. 5.30ന് ലദീഞ്ഞ്. രാത്രി ഏഴിന് ഇടവക ദിനാഘോഷം-കലാസന്ധ്യ. ഞായറാഴ്ച രാവിലെ 9.15ന് ഇടുക്കി രൂപത അധ്യക്ഷന് സ്വീകരണം. 9.30ന് കൃതജ്ഞത സമൂഹബലി. 12ന് ഇടവക വികാരി ജോസഫ് തച്ചുകുന്നേലിെൻറ പൗരോഹിത്യ രജതജൂബിലി ആഘോഷം. പൊതുസമ്മേളനത്തിൽ ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സ്നേഹ വിരുന്ന്. രാജകുമാരി സഹകരണ ബാങ്ക് ശാഖ ഉദ്ഘാടനവും മന്ദിര ശിലാസ്ഥാപനവും രാജകുമാരി: രാജകുമാരി സർവിസ് സഹകരണ ബാങ്ക് നോർത്ത് ശാഖയുടെ ഉദ്ഘാടനവും കുരുവിള സിറ്റി ശാഖയിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിെൻറ ശിലാസ്ഥാപനവും കാർഷികോപകരണങ്ങളുടെ സമർപ്പണവും 24ന് രാവിലെ 9.30ന് രാജകുമാരി നോർത്തിൽ നടക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡൻറ് പി.ആർ. സദാശിവൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.