മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രതികളില്‍ ഒരാള്‍കൂടി കീഴടങ്ങി. ഈച് ചാംപെട്ടി ആദിവാസി കുടിയില്‍ താമസിക്കുന്ന മധീഷാണ് (20) അറസ്റ്റിലായത്. ഒരു വര്‍ഷമായി ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രണ്ട് ചന്ദനമരങ്ങള്‍ മധീഷും പാളപ്പെട്ടി കുടിയിലെ അരുണ്‍ കുമാറും സുഹൃത്തുക്കളും മുറിച്ചുകടത്തിയിരുന്നു. പ്രധാന പ്രതികളില്‍ ഒരാളായ അരുണ്‍ കുമാര്‍ മാസങ്ങള്‍ക്കുശേഷം ചിന്നാര്‍ അസി. വൈൽഡ്ലൈഫ് വാര്‍ഡന്‍ മുമ്പാകെ കീഴടങ്ങിയിരുന്നു. ഒടുവില്‍ താനും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറ്റസമ്മതം നടത്തി പ്രധാന പ്രതി മധീഷ് വ്യാഴാഴ്ച രാവിലെ കീഴടങ്ങുകയായിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. പ്രതിയെ കുറ്റകൃത്യം നടത്തിയ വനഭാഗങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭുവിെൻറ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരായ രാജു, മുത്തുകുമാര്‍, ആനന്ദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സുജേഷ്‌കുമാര്‍, ഷൈജു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.