തൊടുപുഴ ഫിലിം ഫെസ്​റ്റിവലിന് തിരി തെളിഞ്ഞു; ഉദ്​ഘാടന ചിത്രമായി കുഞ്ഞു ദൈവം

തൊടുപുഴ: ദേശീയ അന്തർദേശീയതലങ്ങളിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ കാഴ്ചയൊരുക്കി 13ാമത് തൊടുപുഴ ഫിലിം ഫെസ്റ് റിവലിന് തുടക്കമായി. സിൽവർ ഹിൽസ് സിനിമാസിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡൻറ് വിൽസൺ ജോൺ അധ്യക്ഷത വഹിച്ചു. സംവിധായകരായ അജേഷ് ശശിധരൻ, അരുൺരാജ് കർത്ത എന്നിവർ മുഖ്യാതിഥികളായി. ഇടുക്കി പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ, മുനിസിപ്പൽ കൗൺസിലർ കെ.കെ.ആർ. റഷീദ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെംബർ കെ.എം. ബാബു, മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ രമേശ്, ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, ട്രഷറർ എം.എം. മഞ്ജുഹാസൻ എന്നിവർ സംസാരിച്ചു. രാവിലെ 10.30ന് ദേശീയ പുരസ്കാരം നേടിയ കുഞ്ഞു ദൈവം പ്രദർശിപ്പിച്ചു. ചിത്രത്തി​െൻറ സംവിധായകൻ ജിയോ ബേബി പ്രദർശനത്തിനുശേഷം േപ്രക്ഷകരുമായി സംവദിച്ചു. ഉച്ചക്ക് 2.30ന് സ്പാനിഷ് ചിത്രമായ അറ്റ് ദ എൻഡ് ഒാഫ് ദ ടണൽ, വൈകീട്ട് ആറിന് ഉദ്ഘാടനചിത്രമായ ആളൊരുക്കം, രാത്രി 8.30ന് ചിലിയിൽ നിന്നുള്ള ചിത്രമായ എ ഫൻറാസ്റ്റിക് വുമെൻ എന്നിവയും പ്രദർശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് അതിജീവന ചിത്രങ്ങളുടെ പാക്കേജിൽ അമേരിക്കൻ ചിത്രമായ ദ വേ ബാക്ക് പ്രദർശിപ്പിക്കും. ഉച്ചക്ക് രണ്ടിന് ഫ്രഞ്ച് സിനിമയായ ടെൽ േനാ വൺ, വൈകീട്ട് 5.30ന് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രനോടുള്ള ആദരസൂചകമായി സ്വാതിതിരുനാൾ, രാത്രി എട്ടിന് ദേശീയപുരസ്കാരം നേടിയ ഹിന്ദി ചിത്രം ന്യൂട്ടൺ എന്നിവയും പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.