* എൽ.ഡി.എഫ് കൗൺസിലർമാർ വിട്ടുനിന്നു തൊടുപുഴ: കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ട്രീറ്റ്മെൻറ് പ്ലാേൻ റാട് കൂടിയ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമാണത്തിന് തുടക്കം. നഗരസഭ ആക്ടിങ് ചെയർമാൻ സി.കെ. ജാഫർ ശിലാസ്ഥാപനം നിർവഹിച്ചു. 40 ലക്ഷത്തോളം രൂപയുെട പദ്ധതിയാണിത്. എന്നാൽ, ടോയ്ലറ്റ് കോംപ്ലക്സ് നിർമാണോദ്ഘാടനം മുനിസിപ്പൽ കൗൺസിലിൽ ആലോചിക്കാതെയാണ് നടത്തുന്നതെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പരിപാടിയിൽനിന്ന് വിട്ടുനിന്നു. പദ്ധതി അട്ടിമറിച്ചവർ ഇപ്പോൾ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഇത് വിലകുറഞ്ഞ നടപടിയാണെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. എന്നാൽ, എൽ.ഡി.എഫ് പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് ആക്ടിങ് ചെയർമാൻ പ്രതികരിച്ചു. കഴിഞ്ഞവർഷം ഇൗ പദ്ധതി ഡി.പി.സി അംഗീകരിച്ച് ടെൻഡർ കരാർ ഉൾപ്പെടെ പൂർത്തീകരിച്ചിരുന്നു. എന്നാൽ, കരാർ ഏറ്റെടുക്കാൻ തയാറായ വ്യക്തിക്കെതിരെ കൗൺസിലിൽ ആക്ഷേപം ഉന്നയിച്ച് തടസ്സം പറഞ്ഞത് എൽ.ഡി.എഫ് ജനപ്രതിനിധികളായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. ഇടുക്കി ഹിൽവ്യൂ പാർക്കിൽ ഇനി സാഹസിക വിനോദസഞ്ചാരവും തൊടുപുഴ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ഹിൽവ്യൂ പാർക്കിൽ സാഹസിക വിനോദസഞ്ചാരത്തിെൻറ ഭാഗമായ നിർമാണം ആരംഭിച്ചു. കപ്പിൾ സിപ് ലൈൻ, സ്കൈ സൈക്കിൾ, ബർമ ബ്രിഡ്ജ്, ബഞ്ചക് ട്രിപ്പോളിൻ, ഷൂട്ടിങ് എന്നിവ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കലക്ടർ കെ. ജീവൻ ബാബു നിർവഹിച്ചു. 40 ദിവസത്തിനകം പണി പൂർത്തിയാക്കി അഡ്വഞ്ചർ പാർക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി ചെയർമാൻ കൂടിയായ കലക്ടർ പറഞ്ഞു. വാഴത്തോപ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് ധാരണപത്രം കൈമാറി. ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, സിജി ചാക്കോ, വി.എസ്.സി.വി ബോർഡ് അംഗം സാജൻ കുന്നേൽ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വട്ടപ്പാറ എന്നിവർ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ സ്വാഗതവും വാഴത്തോപ്പ് എസ്.സി.ബി സെക്രട്ടറി എം.കെ. േത്രസ്യാമ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.