പരിപാടികൾ ഇന്ന്​

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ജീവനക്കാർക്കും അധ്യാപകർക്കുമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് മെഷീൻ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച് പരിശീലനം -രാവിലെ 10.00, ഉച്ച. 2.00 തൊടുപുഴ ഇൗഫൽ െറസിഡൻസി: രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല യോഗം -വൈകു. 3.00 മേലുകാവ് ചാലമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനം: സി.എസ്.െഎ ഇൗസ്റ്റ് കേരള മഹായിടവക കൺെവൻഷൻ -രാവിലെ 10.00 വൈദ്യുതി മുടങ്ങും കരിമണ്ണൂർ: ചീനിക്കുഴി ചർച്ച്, ബൗണ്ടറി, ആൽക്കല്ല്, മലയിഞ്ചി, കുരുതിക്കളം, പെരിങ്ങാശ്ശേരി, മൂലേക്കാട്, ഉപ്പുകുന്ന്, ചേലക്കാട്, വലിയമാവ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവെര വൈദ്യുതി മുടങ്ങും. കേരളയാത്ര ഇന്ന് ജില്ലയിൽ തൊടുപുഴ: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി നയിക്കുന്ന കേരളയാത്ര ബുധനാഴ്ച ജില്ലയിലെത്തും. കർഷകരക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 24ന് കാസർകോട്ടുനിന്നാണ് യാത്ര ആരംഭിച്ചത്. ആറിന് രാവിലെ പത്തിന് ഇരുമ്പുപാലത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ അടിമാലിയിൽ എത്തും. മൂന്നിന് നെടുങ്കണ്ടത്തും അഞ്ചിന് അണക്കരയിലും സ്വീകരണം നൽകും. ഏഴിന് രാവിലെ പത്തിന് വാഴത്തോപ്പിൽനിന്ന് ചെറുതോണിയിലെത്തും. വൈകീട്ട് നാലിന് മുട്ടത്ത് സ്വീകരണം നൽകും. തുടർന്ന് അഞ്ചിന് തൊടുപുഴയിൽ എത്തും. സമ്മേളനം കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.