കുടിവെള്ളത്തിൽ വിഷം കലർത്തിയതായി സംശയം

ചെറുതോണി: നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിയിൽ കുളത്തിൽ വ ിഷം കലർത്തിയതായി സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തും സ്വകാര്യ വ്യക്തിയും തമ്മിൽ കഴിഞ്ഞ ആറുവർഷമായി തർക്കത്തിൽ കിടക്കുന്നതാണ് കുളം. ഹൈകോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് കുളത്തിൽ വിഷം കലർത്തിയതായി സംശയിക്കുന്നത്. കുളത്തിലെ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്ന ചേലച്ചുവട് യൂനിയൻ ബാങ്കിലെ ജീവനക്കാരൻ ചൊവ്വാഴ്ച രാവിലെ കുളത്തിൽനിന്ന് വെള്ളമെടുക്കാനെത്തിയപ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് വെള്ളമെടുത്ത് മുഖം കഴുകിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശദ പരിശോധനയിൽ ചെറുമീനുകളും തവളകളും ചത്തുപൊങ്ങിയതായി കണ്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. കഞ്ഞിക്കുഴിയിൽനിന്ന് മെഡിക്കൽ ഓഫിസർ എത്തി വിശദ പരിശോധനക്കായി വെള്ളത്തി​െൻറ സാമ്പിൾ ശേഖരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.