സി.സി.എഫ്​ ഉത്തരവുകാത്ത് ചിന്നത്തമ്പി കുങ്കിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ

മറയൂർ: ഉദുമല്‍പേട്ട ജനവാസമേഖലയില്‍ തമ്പടിച്ച ചിന്നത്തമ്പിയെന്ന ഒറ്റയാനെ പിടികൂടി വനത്തില്‍ വിടാനുള്ള സി.സി. എഫി​െൻറ (ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ്) ഉത്തരവുകാത്ത് വനം വകുപ്പ്. ഉത്തരവ് ലഭിക്കുന്നതുവരെ കരിമ്പിൻ തോട്ടത്തിൽ ചിന്നത്തമ്പിക്ക് സുഖവാസം. വെള്ളിയാഴ്ച ടോപ്സ്ലിപ്പില്‍നിന്ന് കലീം എന്ന താപ്പാനയെ കൊണ്ടുവന്ന് ചിന്നത്തമ്പിയെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. ഫലം കാണാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച മുതുമല വന്യജീവി സങ്കേതത്തില്‍നിന്ന് മാരിയപ്പന്‍ എന്ന താപ്പാന എത്തിച്ചെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് കരിമ്പിന്‍ തോട്ടത്തില്‍ തമ്പടിച്ച ചിന്നത്തമ്പിക്ക് നൂറിലധികം വരുന്ന വനപാലക സംഘത്തെ സംരക്ഷണത്തിനായും നിരീക്ഷണത്തിനായും വനംവകുപ്പ് നിയമിച്ചിരിക്കുകയാണ്. ഇതിനിടെ ചിന്നത്തമ്പിയെ കുങ്കിയാക്കി (താപ്പാന) മാറ്റാനുള്ള വനംവകുപ്പി​െൻറ ശ്രമത്തിൽ വിയോജിപ്പ് അറിയിച്ച് ചെന്നൈ ഹൈകോടതിയിൽ പൊതുപ്രവർത്തകനായ അരുണ്‍ പ്രസന്ന പൊതുഹരജി നല്‍കിയിരുന്നു. തിങ്കളാഴ്ച മൂന്നോടെ വാദം കേട്ട ഹൈകോടതിയെ തമിഴ്‌നാട് സര്‍ക്കാര്‍ ചിന്നത്തമ്പിയെ കുങ്കിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിന്നത്തമ്പിയെ പിടികൂടുന്ന വേളയില്‍ ദേഹോപദ്രവം ഏല്‍പിക്കരുതെന്നും ഹരജിയില്‍ പറയുന്നു. നിലവില്‍ സി.സി.എഫി​െൻറ ഉത്തരവുകാത്ത് കരിമ്പിന്‍ തോട്ടത്തില്‍ വിശ്രമിക്കുകയാണ് ചിന്നത്തമ്പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.