വെള്ളത്തൂവൽ: കർഷകകോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കർഷകർ വെള്ളത്തൂവൽ കൃഷിഭവന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്പെഷൽ ട്രൈബ്യൂണലിെൻറ ഉത്തരവിൽനിന്ന് വെള്ളത്തൂവൽ വില്ലേജിനെ ഒഴിവാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ധർണ കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ആൻറണി കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സോജൻ തോമസ് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് െഎ ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ്, എ.എൻ. സജികുമാർ റോയി, ജോൺ പെരുമത്തേത്ത്, റോയി പാലക്കൽ, എം.ആർ. പ്രകാശ്, പയസ് എം.പറമ്പിൽ, ജോസ് പുത്തനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.