കുമളി: മോഷണക്കുറ്റം ആരോപിച്ച് കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി നൃത്താധ്യാപിക 11 വയസ്സുകാരിയെ ക്രൂരമായി മർദ ിച്ചതായി പരാതി. കുമളി ട്രൈബൽ യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് മർദനമേറ്റത്. കാലുകളിലും മുഖത്തും അടിയേറ്റ പാടുകളും ചതവുകളുമായി കുട്ടിയെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുമളി ഒന്നാംമൈൽ അമൃത നൃത്തകലാഭവൻ ഉടമ ശാന്ത മേനോനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇവർ ഒളിവിൽ പോയി. കുമളി അട്ടപ്പള്ളം സ്വദേശികളുടെ മകളെ ടീച്ചർക്കൊപ്പം താമസിപ്പിച്ചാണ് നൃത്തം പഠിപ്പിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ചെന്നൈയിലായതിനാലാണ് കുട്ടിയെ ടീച്ചർക്കൊപ്പം താമസിപ്പിച്ചിരുന്നത്. കുട്ടിയുടെ കൈയിൽ പണം കണ്ടതോടെ ഇത് മോഷ്ടിച്ചതാണെന്ന നിഗമനത്തിലായിരുന്നു മർദനം. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ വല്യച്ഛനാണ് പുതിയ ബാഗും പണവും നൽകിയതെന്ന് കുട്ടി പറഞ്ഞിട്ടും അംഗീകരിക്കാതെ മർദിക്കുകയായിരുന്നത്രേ. ചൊവ്വാഴ്ച നടന്ന സംഭവം സ്കൂളിൽ അധ്യാപകരുടെ അന്വേഷണത്തിലാണ് പുറത്തായത്. തുടർന്ന് ചൈൽഡ് ലൈനും പൊലീസുമെത്തി കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ജൂൺ 15നാണ് കുട്ടിയെ നൃത്തപഠനത്തിന് മാതാപിതാക്കൾ അധ്യാപികയെ ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.