ചെറുകിട സംരംഭകര്‍ക്കായി മഹാവായ്പ മേള സംഘടിപ്പിച്ചു

ഇടുക്കി: ചെറുകിട ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊര്‍ജിത വികസനത്തിന് പ്രാധാന ്യം നല്‍കേണ്ടതുണ്ടെന്നും അതിന് ജില്ലയിലെ ബാങ്കുകളുടെ പിന്തുണ ഉണ്ടാകണമെന്നും കേന്ദ്രപഞ്ചായത്തിരാജ് മന്ത്രാലയം ജോയൻറ് സെക്രട്ടറി ഡോ. സഞ്ജീവ് പട്ജോഷി പറഞ്ഞു. ജില്ലയിലെ വ്യവസായ മേഖലയുടെ വികസനത്തിനായി വിവിധ പ്രദേശങ്ങളില്‍ ലീഡ് ബാങ്കായ യൂനിയൻ ബാങ്ക് ഇതര ബാങ്കുകളുടെ സഹകരണത്തോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി സംഘടിപ്പിച്ച വായ്പമേളയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ഗായത്രി ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടർ രേണുരാജ് അധ്യക്ഷയായിരുന്നു. ജില്ലയിലെ തൊടുപുഴ ഇളംദേശം ബ്ലോക്കുകളിലെ 36 ചെറുകിട വ്യവസായ സംരംഭകര്‍ക്കായി വിവിധ ബാങ്കുകള്‍ അനുവദിച്ച ഒന്നരക്കോടിയുടെ വായ്പ അനുമതിപത്രവും പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്തു. നവംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ച www.psbloansin59minutes.com എന്ന വെബ്പോര്‍ട്ടലില്‍ വായ്പകള്‍ അപേക്ഷിക്കേണ്ട രീതിയെക്കുറിച്ച് എസ്.ഐ.ഡി.ബി.ഐ അസി. ജനറല്‍ മാനേജര്‍ പ്രഭു ക്ലാസെടുത്തു. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജനല്‍ ഹെഡ് വി. പ്രദീപ്, കനറാ ബാങ്ക് എ.ജി.എം സാബു ജെ.മേച്ചേരി, ഐ.ആര്‍.എസ് അസി. കമീഷനർ ജി. വിവേകാനന്ദ്, ഡി.ഐ.സി ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, എസ്.ജി.എസ്.ടി സെയില്‍സ് ടാക്‌സ് ഓഫിസര്‍ ജോയ്, എം.എസ്.എം.ഇ ലയസണിങ് ഓഫിസര്‍ ശൈലേന്ദ്ര നാഥ്, കെ.വി.െഎ.ബി േപ്രാജക്ട് ഓഫിസര്‍ സാബു എബ്രഹാം ഇടുക്കി ജില്ല ലീഡ് ബാങ്ക് മാനേജര്‍ ജി. രാജഗോപാലന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വനിതാസമ്മേളനം ഇന്ന് തൊടുപുഴ: 'സദാചാരം സ്വാതന്ത്ര്യമാണ്' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം നടത്തിവരുന്ന കാമ്പയി​െൻറ ഭാഗമായി തൊടുപുഴ ഏരിയ വനിതാസമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ടൗൺഹാളിൽ നടക്കും. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സമിതി അംഗം ശരീഫ അമീൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എൻ.കെ. റാഷിദ അധ്യക്ഷതവഹിക്കും. ഹസീന ടീച്ചർ കോട്ടയം വിഷയാവതരണം നിർവഹിക്കും. അഡ്വ. ലൈഷ സുഹാസ്, മുനിസിപ്പൽ കൗൺസിലർമാരായ ജസി ജോണി, ബിൻസി അലി തുടങ്ങിയവർ സംസാരിക്കും. കാമ്പയി​െൻറ ഭാഗമായി ഏരിയ തലത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളാവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും. പുന്നയാർ-വട്ടോംപാറ-റീത്ത്പള്ളി റോഡ് നിർമാേണാദ്ഘാടനം ഇന്ന് ചെറുതോണി: പ്രധാൻമന്ത്രി ഗ്രാം സടക്ക് യോജനയിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ അനുവദിച്ച പുന്നയാർ-വട്ടോംപാറ-റീത്ത്പള്ളി റോഡി​െൻറ നിർമാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കഞ്ഞിക്കുഴിയിൽ നടക്കും. അഡ്വ. ജോയ്സ് ജോർജ് എം.പി ചടങ്ങിൽ അധ്യക്ഷതവഹിക്കും. സൻസദ് ആദർശ് ഗ്രാം പഞ്ചായത്തായി കഞ്ഞിക്കുഴി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാറി​െൻറ പ്രത്യേക പാക്കേജ് ഉൾപ്പെടുത്തിയാണ് അഞ്ചുകോടി 38 ലക്ഷം രൂപയുടെ നിർമാണത്തിന് അനുമതി ലഭിച്ചത്. ആറു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കുടിയേറ്റ മേഖലയായ ഈ പ്രദേശത്തെ ജനങ്ങളുടെ 50 വർഷത്തിലധികമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത്. റോഷി അഗസ്റ്റ്യൻ എം.എൽ.എ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.