നെടുങ്കണ്ടം: കുമളി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. നെടു ങ്കണ്ടം പടിഞ്ഞാറെകവല സെൻറ് സെബാസ്റ്റ്യൻ പള്ളി ജങ്ഷനിലാണ് അപകടങ്ങൾ ഏറെയും. കഴിഞ്ഞ ഒരാഴ്ചക്കിടെ ചെറുതും വലുതുമായ ഡസനോളം വാഹനപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിേക്കറ്റു. എസ്.എൻ.ഡി.പി ജങ്ഷന് സമീപമുള്ള പരിവർത്തനമേട് ബൈപാസിലേക്ക് കാർ തിരിഞ്ഞ് കയറുമ്പോൾ കാറിനെ മറികടന്ന ഓട്ടോയുടെ പിന്നാലെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിെൻറ വിൻഡോ ഗ്ലാസുകൾ തകർത്ത ബൈക്കിെൻറ ചക്രങ്ങൾ കാറിനുള്ളിലേക്ക് കയറി. ടൗണിലൂടെ തിരക്കുള്ള സമയത്തും രാത്രിയിലും ബൈക്ക് റേസിങ് പതിവായിരിക്കുകയാണ്. അപകടങ്ങൾ പതിവായിട്ടും കേസുകൾ ഒത്തുതീർപ്പാക്കുകയാണ് പതിവ്. പൊലീസും മോേട്ടാർ വാഹനവകുപ്പം പരിശോധന നടത്തുന്നുണ്ടെങ്കിലും അമിത വേഗത്തിലെത്തുന്ന ബൈക്കുകളുടെ പിന്നാലെ പോകുന്നതിന് ഉദ്യോഗസ്ഥർക്കും ഭയമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിക്ക അപകടങ്ങളിലും പൊലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. നെടുങ്കണ്ടം ടൗണിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് അടിയന്തരമായി പൊലീസും ഗ്രാമപഞ്ചായത്തും മോട്ടോർ വാഹനവകുപ്പും ഇടപെടണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.