എ.ഡി.ജി.പി ബി. സന്ധ്യ ദുരന്ത മേഖലകൾ സന്ദർശിച്ചു​

അടിമാലി: ഇടുക്കിയിലെ പ്രളയഭൂമിയില്‍ പൊലീസ് സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു ബി. സന്ധ്യ ഇടുക്കിയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാൻ അടിമാലിയിലെത്തിയത്. മൂന്നാര്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവും അടിമാലി സി.െഎ പി.കെ. സാബുവും ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി അടിമാലിയില്‍ കൂടിക്കാഴ്ച നടത്തി. അടിമാലി ഉള്‍പ്പെടുന്ന ദുരിതബാധിത മേഖലകളില്‍ പൊലീസ് സേന നടത്തിയ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സേന നടത്തിവരുന്ന ഇടപെടലും ഉദ്യോഗസ്ഥര്‍ എ.ഡി.ജി.പിയെ ധരിപ്പിച്ചു. ഇനിയും നടത്താനാകുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബി. സന്ധ്യ പൊലീസുദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. കത്തിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എ.ഡി.ജി.പി സന്ദര്‍ശിച്ചു. ക്യാമ്പിലെത്തിയ എ.ഡി.ജി.പിയോട് ദുരിതബാധിതര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ക്യാമ്പിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാന്‍ അടിമാലി സി.ഐക്ക് നിർദേശം നല്‍കി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ കല്ലാർകുട്ടി, വെള്ളത്തൂവല്‍, പന്നിയാർകുട്ടി മേഖലകളും എ.ഡി.ജി.പി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.