യുവതിയെ കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

തൊടുപുഴ: കഠിന തടവും 50,000 രൂപ പിഴയും. തൊടുപുഴ വെള്ളിയാമറ്റം കീറ്റില്ലംകരിയില്‍ കൊച്ചുപുരക്കൽ ജയേഷ് ജോസഫിനെയാണ് (38) ഭാര്യ അനിത എന്ന ശ്രീജയെ (33) കൊന്ന കേസില്‍ കോടതി ശിക്ഷിച്ചത്. 2014 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. ജയേഷും ഭാര്യയും താമസിച്ചിരുന്ന ഞരളംപുഴ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സ്ത്രീയുമായി ജയേഷിനുണ്ടായിരുന്ന ബന്ധമാണ് കുടുംബകലഹത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് കേസ്. സംഭവദിവസം സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ജയേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനിത റബർ തോട്ടത്തിലേക്ക് കയറിപ്പോയി. പിന്തുടർന്നെത്തിയ ജയേഷ് അനിതയുടെ ദേഹത്ത് കിടന്ന ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് വീട്ടിലെ അടുപ്പില്‍ ഷാള്‍ കത്തിച്ചു. വൈകീട്ട് ആറിന് ശേഷം അനിതയെ കാണാനില്ലെന്ന് കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കിയ ജയേഷ്, നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും മുന്നിട്ടിറങ്ങി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജയേഷ് തന്നെയാണ് അനിതയെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് ഏഴുവര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ നാലര മാസം അധിക തടവ് അനുഭവിക്കണം. കാഞ്ഞാര്‍ സി.ഐ ആയിരുന്ന പയസ് ജോര്‍ജാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.