ഹജ്ജ് കമ്മിറ്റി ചെയര്‍മാന് സ്വീകരണം

മുരിക്കാശ്ശേരി: മര്‍കസ് സ്ഥാപനങ്ങളുടെ മേധാവിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി പ്രളയബാധിത മേഖലകളായ കീരിത്തോട്, ചേലച്ചുവട്, കരിമ്പന്‍, മുരിക്കാശ്ശേരി തുടങ്ങിയ മേഖലകളില്‍ സന്ദര്‍ശനം നടത്തി. മുരിക്കാശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ സ്വീകരണം നൽകി. ജില്ല പഞ്ചായത്ത് മെംബര്‍ നോബിള്‍ ജോസഫ് ചെയർമാന് ഉപഹാരം നൽകി. പഞ്ചായത്ത് മെംബര്‍ പ്രദീപ് പൊന്നാടയണിയിച്ചു. മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഷഹബാസ് സഖാഫി, അഷ്റഫ് അഹ്‌സനി, നൗഫല്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ ഷാനിദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.