മുറിച്ചുവിറ്റ തോട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്​റ്റോപ്​ മെമ്മോ

പീരുമേട്: ഏലപ്പാറ ബൊണാമിയിൽ മുറിച്ചുവിറ്റ തേയില തോട്ടങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെ മ്മോ നൽകാൻ ലാൻഡ് അസൈമ​െൻറ് തഹസിൽദാർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. മുറിച്ചുവിറ്റ തോട്ടത്തിലെ തേയില ചെടികൾ പിഴുത് മാറ്റരുതെന്ന് ഹൈകോടതി ഉത്തരവ് മറികടന്നാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2014ൽ മുറിച്ചുവിൽപന നടത്തിയ സ്ഥലങ്ങളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മലകൾ ഇടിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഹൈകോടതി ഉത്തരവുണ്ടായത്. കോടതി വിധി മറികടന്ന് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് വില്ലേജ് ഓഫിസിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണന്നും പരാതി ഉയർന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തടയാനോ താലൂക്ക് അധികൃതരെ വിവരം അറിയിക്കാനോ വില്ലേജ് അധികൃതർ തയാറായിരുന്നില്ല. മുഖ്യമന്ത്രി, കലക്ടർ എന്നിവർക്ക് പൊതുപ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് റവന്യൂ അധികൃതർ നടപടി സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.