തൊടുപുഴ: സമുദായ സംഘടനകൾ സമുദായത്തിനുള്ളിലെ ജീർണതകൾക്കെതിരായി നിലകൊള്ളണമെന്നും സമൂഹത്തിെൻറ മൊത്തത്തിലുള്ള പുരോഗതിക്കുവേണ്ടി രംഗത്തിറങ്ങണമെന്നും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. തൊടുപുഴയിൽ റാവുത്തർ ഫെഡറേഷൻ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡൻറ് എസ്.എ. വാഹിദ് മുഖ്യപ്രഭാഷണം നടത്തി. കടക്കൽ അബ്ദുൽറഷീദ് മൗലവി പ്രാർഥന നിർവഹിച്ചു. സംസ്ഥാന പ്രവാസി കൺവീനർ വി.എസ്. സെയ്തുമുഹമ്മദ്, ജംഇയ്യതൽ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡൻറ് ഹുസൈൻ മളാഹിരി, ഫെഡറേഷൻ സംസ്ഥാന ട്രഷറർ മുഹമ്മദാലി റാവുത്തർ, യൂസഫ് റാവുത്തർ, എം.എച്ച്. നാസർ, കെ.എൻ. കാസിം, വി.കെ. അബ്ദുൽ റസാഖ്, പി.എസ്. മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.