ഇടവെട്ടി: ഗ്രാമപഞ്ചായത്തിെൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും നേതൃത്വത്തിൽ നടന്നുവരുന്ന പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമായ ആരോഗ്യജാഗ്രത പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. വാർഡുതല ആരോഗ്യദിനാചരണം, വീടുകൾ തോറും കാമ്പയിൻ, സംയോജിത കൊതുക് നശീകരണം, തോട്ടങ്ങളുടെ സ്ഥിതി ആരോഗ്യകരമായി നിലനിർത്തൽ, ലഘുലേഖ വിതരണം, ആരോഗ്യ വിജ്ഞാന സദസ്സുകൾ, വീട്ടുമുറ്റ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത്തീഫ് മുഹമ്മദിെൻറ അധ്യക്ഷതയിൽ കൂടിയ യോഗമാണ് കർമപരിപാടിക്ക് അന്തിമരൂപം നൽകിയത്. വൈസ് പ്രസിഡൻറ് ഷീജ നൗഷാദ്, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീവി സലീം, പഞ്ചായത്ത് സെക്രട്ടറി എം.സി. അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ രാജമ്മ ബാബു എന്നിവർ പെങ്കടുത്തു. മെഡിക്കൽ ഒാഫിസർ ഡോ. വി.ആർ. രശ്മി, ഹെൽത്ത് ഇൻസ്പെക്ടർ സോജൻ വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിബുമോൻ, ബിജു, പ്രവീൺ എന്നിവർ കർമപരിപാടി യോഗത്തിൽ അവതരിപ്പിച്ചു. വാർഡുതല ആരോഗ്യദിനാചരണം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 21വരെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.