തൊടുപുഴ: വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിനുശേഷം ചിറ കെട്ടുന്നതുപോലെയാണ് ചിലരുടെ ഹര്‍ത്താല്‍ ആഹ്വാനമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ മാര്‍ച്ച് നാലിന് അന്തിമവിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ആറിന് ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളെ ചിരിപ്പിക്കാനോ പൊതുസമൂഹത്തിന്‍െറ സാമാന്യബുദ്ധിയെ വെല്ലുവിളിക്കാനോയെന്ന് വ്യക്തമാക്കണം. ആത്മാര്‍ഥയുടെ കണികപോലുമില്ലാത്ത ഇത്തരം സമരനാടകങ്ങള്‍ നാണക്കേടാണെന്ന് മുതിര്‍ന്ന നേതാക്കളെങ്കിലും തിരിച്ചറിയണം. പദവി ലഭ്യതയില്‍ സാന്നിധ്യം അറിയിക്കാനുള്ള ചിലരുടെ വെപ്രാളമാണ് ഇത്തരം അപഹാസ്യമായ സമരങ്ങള്‍ക്ക് കാരണമെന്നും എം.പി പരിഹസിച്ചു. പൊരിവെയിലത്ത് നടന്ന് സ്വയം ശിക്ഷ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ നടത്തുന്ന പ്രായശ്ചിത്ത സമരം സ്വാഗതാര്‍ഹമാണ്. ജില്ലയില്‍ ഇടം നഷ്ടപ്പെട്ടുപോയതിനാല്‍ അതിര്‍ത്തിയില്‍നിന്ന് സമരം തുടങ്ങാന്‍ തീരുമാനിച്ചത് ഏറെ നന്നായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.