റോഡ് കൈയേറി കെട്ടിട നിര്‍മാണം; കണ്ണടച്ച് അധികൃതര്‍

മറയൂര്‍: മറയൂര്‍ സഹ. ബാങ്കിനു സമീപം പൊതുമരാമത്ത് റോഡ് കൈയേറി കെട്ടിടം നിര്‍മിച്ചതായി പരാതി. നേരത്തേ കലക്ടര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മറയൂര്‍ വില്ളേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ 12 മീറ്ററോളം റോഡ് കൈയേറി രണ്ടുനില കെട്ടിടം നിര്‍മിച്ചതായും വ്യാജരേഖകള്‍ ചമച്ച് വൈദ്യുതി കണക്ഷന്‍ എടുത്തതായും കണ്ടത്തെി. ഈ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സബ്കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ച് ഒന്നര മാസമായിട്ടും റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ നടപടി സ്വീകരിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാര്‍ക്ക് നിയമോപദേശവും വഴിവിട്ട സഹായവും ചെയ്യുന്നതായും ആരോപണമുണ്ട്. പൊതുമരാമത്തുവക സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടത്തിലെ മുറികള്‍ക്ക് മറയൂര്‍ പഞ്ചായത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നുണ്ട്. ഇതേ കെട്ടിടത്തില്‍ ലൈസന്‍സില്ലാതെ അറവുശാലയും പ്രവര്‍ത്തിക്കുന്നു. അറവുശാലക്കെതിരെ അയല്‍വാസി നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ മാസം ദേവികുളം സബ് കലക്ടര്‍ അറവുശാല അടച്ചുപൂട്ടണമെന്ന് മറയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രി, റവന്യൂ-പെതുമരാമത്ത്-തദ്ദേശ സ്വയംഭരണ മന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.