തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്ന ജലാശയങ്ങള്‍ പലതും മരണക്കയങ്ങളായി മാറുന്നു. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ആനയിറങ്കല്‍ ഡാമിനു സമീപത്തും പരിസരത്തും സഞ്ചാരികള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നത് പതിവാണ്. ഇവിടെ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ല. വെള്ളത്തില്‍ വീണ് വര്‍ഷത്തില്‍ രണ്ടുപേരെങ്കിലും ഇവിടെ മരിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കല്ലാര്‍കുട്ടി അണക്കെട്ടിലും അപകടം പതിവാണ്. പനംകുട്ടിയിലുള്ള നേര്യമംഗലം ജലവൈദ്യുതി നിലയത്തിലേക്ക് വെള്ളമത്തെിക്കാനുള്ളതാണ് കല്ലാര്‍കുട്ടിയിലെ അണക്കെട്ട്. ഇതിന്‍െറ ജലാശയം കിലോമീറ്ററുകളോളം വിസ്തൃതിയിലുള്ളതാണ്. ചളിയും പായലും നിറഞ്ഞ ജലാശയത്തില്‍ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. അണക്കെട്ടിന്‍െറ വിവിധ ഭാഗങ്ങളില്‍ കുളിക്കടവുകളുണ്ട്. കടവുകള്‍ ഇല്ലാത്ത ഭാഗങ്ങളിലും അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥികളും സഞ്ചാരികളും കുളിക്കാനും നീന്താനും എത്തും. ജലാശയമായതിനാല്‍ അടിയൊഴുക്ക് ഉണ്ടാകില്ളെന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇവരില്‍ പലരും അധികൃതരുടെയും സമീപത്ത് താമസിക്കുന്നവരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കാറുണ്ട്. അപകടത്തില്‍പെടുന്നവരെ യഥാസമയം ആശുപത്രിയിലത്തെിക്കാന്‍ കഴിയാതെ വരുന്നതും അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു. കാണാന്‍ മനോഹരിയാണ് മലങ്കര ജലാശയമെങ്കിലും ഇവിടെയും ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ നാലുപേരാണ് മരിച്ചത്. മതിയായ സുരക്ഷ ക്രമീകരണമോ സുരക്ഷ ജീവനക്കാരോ ഇല്ലാത്തതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.