കോ​ട​തി വി​ധി​ മ​റി​ക​ട​ക്കാ​ൻ മ​ദ്യ​ശാ​ല​ക​ൾ കു​റു​ക്കു​വ​ഴി തേ​ടു​ന്നു

തൊടുപുഴ: സുപ്രീംകോടതി വിധിയെ മറികടക്കാൻ മദ്യശാലകൾ കുറുക്കുവഴി തേടുന്നു. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽനിന്ന് മദ്യശാലകൾ നീക്കണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് പുതിയനീക്കം. ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിശ്ചിത അകലംപാലിച്ചുവേണം മദ്യശാലകൾ പ്രവർത്തിക്കാൻ പഞ്ചായത്ത് മുനിസിപ്പാലിറ്റി, സിറ്റി, മെട്രോപൊളിറ്റ് സിറ്റി എന്നിവക്കെല്ലാം കൃത്യമായ ഭൂരപരിധി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മദ്യശാലകളുടെ കവാടത്തിൽനിന്ന് ദേശീയ-സംസ്ഥാന പാതകളിലേക്കുള്ള ദൂരമാണ് പരിഗണിക്കുന്നത്. റോഡ് വക്കിൽ സ്ഥിതിചെയ്യുന്ന മദ്യശാലകൾ ഏത് വിധേനയും ആവശ്യമായ ദൂരപരിധിയായ 500 മീറ്ററിൽ എത്തിക്കാനായി പാതയോരത്തെ എൻട്രൻസ് അടച്ച് മറ്റ് വഴികളിലൂടെ പ്രവേശനം സാധ്യമാക്കുകയാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്. ജില്ലയിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ നീക്കം നടക്കുന്നതായി വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.