നെടുങ്കണ്ടം: ഹൈറേഞ്ച് മേഖല സാമ്പത്തിക മാന്ദ്യത്തിന്‍െറ പിടിയില്‍. സാധാരണക്കാര്‍ ദാരിദ്ര്യത്തിലേക്ക്. ജീവിതച്ചെലവ് അനുദിനം വര്‍ധിക്കുന്നതിനിടെ സാധാരണക്കാരുടെ വരുമാനമാര്‍ഗങ്ങള്‍ ഒരോന്നായി അടയുകയാണ്. കാര്‍ഷികമേഖലയില്‍നിന്നുള്ള വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഹൈറേഞ്ച് നിവാസികള്‍ പലരും പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. മാന്ദ്യത്തത്തെുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. വാടകയും അനുബന്ധ ചെലവും വര്‍ധിക്കുന്നതല്ലാതെ വ്യാപാരം മെച്ചപ്പെടുന്നില്ലത്രെ. ഇതിന് പുറമേ തുടര്‍ച്ചയായ ഹര്‍ത്താലുകളും വ്യാപാരികളെ വലക്കുന്നു. ഏലത്തിന് വിലയുണ്ടെങ്കിലും വിളവ് കുറവാണ്. തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ദിനങ്ങള്‍ നാമമാത്രമായി. ക്ഷീരകര്‍ഷകര്‍ മാത്രം നഷ്ടലാഭ കണക്കുകള്‍ നോക്കാതെകിട്ടുന്ന വരുമാനത്താല്‍ ദൈനംദിന ചെലവുകള്‍ നടത്തുന്നു. കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയവക്ക് ന്യാമായ വിലയില്ലാത്തതിനാല്‍ ഇടത്തരം കര്‍ഷകര്‍ നിത്യവൃത്തിക്ക് വിഷമിക്കുകയാണ്. ഉടുമ്പന്‍ചോല, പീരുമേട് മേഖലകളിലെ പ്രധാന കാര്‍ഷികാദായം ഏലവും കുരുമുളകും തേയിലയുമാണ്. ഇടുക്കി മേഖലയില്‍ കൊക്കോയും. കൊക്കോ, ഇഞ്ചി, വാനില, മരച്ചീനി എന്നിവയുടെ ഉല്‍പാദനം നാലിലൊന്നായി കുറഞ്ഞു. കാപ്പിക്കുരുവിന്‍െറ അവസ്ഥ ദയനീയമാണ്. കര്‍ഷകര്‍ക്ക് കാപ്പി കൃഷിയില്‍നിന്ന് വരുമാനം കുറവാണെങ്കിലും മാര്‍ക്കറ്റില്‍ കാപ്പിപ്പൊടിയുടെ വിലയ്ക്ക് കുറവില്ല. നേരത്തേ മില്ലുകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പൊടി ലഭിച്ചിരുന്നു. ഇപ്പോള്‍ കടകളിലെ അതേ വിലയാണ് മില്ലുകളിലും. നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. വില വര്‍ധന പിടിച്ചുനിര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നീതി, ത്രിവേണി, ലാഭം തുടങ്ങിയ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ ലഭ്യമല്ളെന്ന പരാതി വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.