മറയൂര്‍: ചന്ദന ഡിവിഷന് കീഴില്‍ കാന്തല്ലൂര്‍ റേഞ്ചിലെ ചുരക്കുളം റിസര്‍വില്‍നിന്ന് രണ്ടു ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരുവര്‍ഷത്തിനിടെ നിരവധി ചന്ദനമരങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്. ഒരു കേസില്‍പോലും പ്രതിയെ പിടികൂടാനോ തൊണ്ടി മുതല്‍ കണ്ടത്തൊനോ കഴിഞ്ഞിട്ടില്ല. ഇരുമ്പുവേലി മുറിച്ചാണ് രണ്ടു ചന്ദനമരങ്ങള്‍ കടത്തിയത്. 24 മണിക്കൂര്‍ വാച്ചര്‍മാരുടെ കാവലുള്ള വാച്ചര്‍ ഷെഡിന് സമീപത്തുകൂടിയാണ് മരങ്ങള്‍ കൊണ്ടുപോയത്. എന്നാല്‍, ഷെഡിലെ കാവല്‍ക്കാരന്‍ ആരെന്നുപോലും വനപാലകര്‍ വെളിപ്പെടുത്തിയിട്ടില്ല. മുമ്പും ചന്ദനം മുറിച്ചുകടത്തിയത് ഇതേവഴിക്കാണ്. രണ്ടു മാസം മുമ്പ് ഇതേ റിസര്‍വിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വനംവകുപ്പ് അധികൃതര്‍ പിടികൂടിയെങ്കിലും ചോദ്യംചെയ്യാന്‍പോലും അനുവദിക്കാതെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മോചിപ്പിച്ചു. 12 അടി ഉയരത്തില്‍ ഇരുമ്പുവേലിയും 24 മണിക്കൂറും കാവലുമുള്ള റിസര്‍വില്‍നിന്ന് അടിക്കടി മരങ്ങള്‍ മോഷണം പോകുന്നതില്‍ ദുരൂഹതയുണ്ട്. ചന്ദന കടത്തുകാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി റേഞ്ചര്‍ അജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.