മറയൂര്‍: വീടിന്‍െറ വാതില്‍ കുത്തിത്തുറന്ന് മോഷണം. മറയൂര്‍ മേലാടിയില്‍ ധനത്തായ് ദേവരാജിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. ധനത്തായ് മകളുടെയൊപ്പം മൂവാറ്റുപുഴയിലാണ് താമസം. വീട്ടില്‍നിന്ന് ഗ്യാസ് കുറ്റിയടക്കമുള്ള സാധനങ്ങള്‍ മോഷണം പോയി. വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ മോഷണവസ്തുക്കളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ധനത്തായിയുടെ വീടിന് പരിസരത്തുള്ള കൃഷിയിടത്തില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയതറിഞ്ഞ് എത്തിയ സമീപവാസികളാണ് മോഷണം നടന്നത് കണ്ടത്. വീട് പരിശോധിച്ചപ്പോള്‍ വാതിലിന്‍െറ താഴ് തകര്‍ത്തനിലയില്‍ കണ്ടു. വീട്ടിനകത്ത് എല്ലാം വലിച്ചുവാരിയ നിലയിലാണ്. മറയൂര്‍ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.