നെടുങ്കണ്ടം: മുണ്ടിയെരുമ ഓര്‍ത്തഡോക്സ് പള്ളിയും ഇതര ക്രൈസ്തവ, ഹൈന്ദവ, ഇസ്ലാമിക ദേവാലയങ്ങളും മതസാഹോദര്യത്തിന്‍െറ നിറകുടങ്ങളായി ശോഭിക്കുന്നുവെന്ന്് നിലക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത. പള്ളിയുടെ വജ്രജൂബിലി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ലോഗോ പ്രകാശനവും തപാല്‍ സ്റ്റാമ്പ് പ്രകാശനവും മാര്‍ നിക്കോദിമോസ് നിര്‍വഹിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ ദുബൈയില്‍നിന്നുള്ള മാനേജിങ് കമ്മിറ്റി അംഗം പി.ജി. വില്‍സണ്‍ ഏര്‍പ്പെടുത്തിയ മറിയ മംഗല്യ സഹായനിധിയും അദ്ദേഹം വിതരണം ചെയ്തു. ഇടവക വികാരി ഫാ. ഷിനോ സാം അധ്യക്ഷത വഹിച്ചു. അസംപ്ഷന്‍ പള്ളി വികാരി ഫാ. ദേവസ്യ തൂമ്പുങ്കല്‍, മര്‍ത്തോമ പള്ളി വികാരി ഫാ. ബിനോയി ബേബി, സഭാ മാനേജിങ് കമ്മിറ്റിയംഗം മോന്‍സി വര്‍ഗീസ്, ഫാ. ജിജിന്‍ കൈപ്പട്ടൂര്‍, ഫാ. സാജോ ജോഷ്വാ, ഫാ. ബെന്നി കൊച്ചുവേലില്‍ എന്നിവര്‍ സംസാരിച്ചു. തൂക്കുപാലത്തുനിന്ന് മുണ്ടിയെരുമ ദേവാലയത്തിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തൂക്കൂപാലം എസ്.എന്‍.ഡി.പി ശാഖായോഗം, ഡ്രൈവേഴ്സ് യൂനിയന്‍ തുടങ്ങിയവര്‍ പ്രത്യേക സ്വീകരണം നല്‍കി. ഫാ. എന്‍.പി. ഏലിയാസ്, ഫാ. കെ.ടി. ജേക്കബ്, ഫാ. കുര്യാക്കോസ് വാലയില്‍, ഫാ. കോശി വര്‍ഗീസ്, ഫാ. ടി.സി. മത്തായി, പള്ളി ട്രസ്റ്റി ജോര്‍ജ് മാത്യു, സെക്രട്ടറി കോര ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെരുന്നാളിനോടനുബന്ധിച്ച് ക്രിസ്തീയ സംഗീതവിരുന്ന്, നാസിക് ഡോള്‍ ഡിസ്പ്ളേ, ആകാശ ദീപക്കാഴ്ച മുതലായവയും നടത്തി. ഒരുവര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.