പാചകവാതക വിതരണ വാഹനം എത്തുന്നതും കാത്ത് വീട്ടമ്മമാര്‍

നെടുങ്കണ്ടം: ഉടുമ്പന്‍ചോല മേഖലയില്‍ നാലുമാസമായി പാചകവാതക വാഹനം എത്താത്തത് ഉപഭോക്താക്കളെ വലക്കുന്നു. പ്രദേശത്ത് സിലിണ്ടറുകളുടെ വിതരണം തന്നെ നിലച്ചു. വര്‍ഷങ്ങളായി ഇവിടെ പാചകവാതകം വിതരണം ചെയ്യുന്നത് ഭാരത് ഗ്യാസാണ്. അടിമാലി സെന്‍റ് ആന്‍റണീസ് ഏജന്‍സിയായിരുന്നു വിതരണക്കാര്‍. വാഹനം എത്താത്തതിനെപ്പറ്റി അന്വേഷിക്കാന്‍ ഏജന്‍സി ഓഫിസിലേക്ക് വിളിച്ചാല്‍ മറുപടിയില്ല. സിലിണ്ടര്‍ ലഭിക്കാത്തവര്‍ മറ്റ് ഏജന്‍സികളിലേക്ക് കണക്ഷന്‍ മാറ്റുന്നതിന് ഓഫിസിലത്തെിയാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കണക്ഷന്‍ മാറ്റിനല്‍കാതെ പറഞ്ഞയക്കുന്നത് പതിവാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ നിരവധിതവണ കലക്ടര്‍ക്കും സിവില്‍ സപൈ്ളസ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കുന്നില്ല. ഇതിനിടെ കമ്പനിയുടെ സെയില്‍ ഓഫിസറുമായും ഉപഭോക്താക്കള്‍ ബന്ധപ്പെട്ടിരുന്നു. നെടുങ്കണ്ടം സിവില്‍ സപൈ്ളസ് അധികൃതരുടെ ഉദാസീനതയാണ് വിതരണം കാര്യക്ഷമമാക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു. അതിര്‍ത്തിയെചൊല്ലി ഏജന്‍സികള്‍ തമ്മിലുള്ള കിടമത്സരം നാലുമാസമായി ഉടുമ്പന്‍ചോല മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് പാചകവാതകം ലഭിക്കാത്തത്. നെടുങ്കണ്ടം-കട്ടപ്പന റൂട്ടില്‍ ചേമ്പളം, വട്ടപ്പാറ, എം.ഇ.എസ് കോളജ് ജങ്ഷന്‍, കല്ലാര്‍ കെ.എസ്.ഇ.ബി ജങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലും പാചകവാതകം ലഭിക്കുന്നില്ല. വാഹനം ഈ മേഖലയില്‍ എത്താത്തതിനെപ്പറ്റി ഏജന്‍സിയുമായി സംസാരിച്ചപ്പോള്‍ കട്ടപ്പനയില്‍ പുതുതായി ആരംഭിച്ച ഏജന്‍സിക്കാണ് വിതരണ ചുമതലയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, കട്ടപ്പനയില്‍ അന്വേഷിച്ചപ്പോള്‍ അടിമാലി ഏജന്‍സിയില്‍നിന്ന് ഈ പ്രദേശങ്ങള്‍ വിട്ടുനല്‍കിയിട്ടില്ളെന്നാണ് പറയുന്നത്. കമ്പനിക്ക് വേണമെങ്കില്‍ കൈമാറ്റം ചെയ്യട്ടെയെന്ന അലംഭാവ മറുപടിയിലാണ് അടിമാലി ഏജന്‍സി. ഏജന്‍സികള്‍ തമ്മിലുള്ള ഈ ശീതസമരം വെട്ടിലാക്കിയത് പാവപ്പെട്ട ഗുണഭോക്താക്കളെയാണ്. ഇനിയും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ സമര മാര്‍ഗത്തിലേക്ക് നീങ്ങാനാണ് ഗുണഭോക്താക്കളുടെ ആലോചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.