അടിമാലി: രാജധാനി കൂട്ടക്കൊലക്കേസിലെ രണ്ടാം പ്രതിയെ പൊലീസ് അടിമാലിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൂട്ടക്കൊലക്ക് ശേഷം പ്രതിയുടെ കൈവശമുണ്ടായിരുന്ന ഏഴുപവന്‍ സ്വര്‍ണം അന്വേഷണ സംഘം കര്‍ണാടകയില്‍നിന്ന് കണ്ടെടുത്തു. മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ കര്‍ണാടക സിറ സ്വദേശി മധുവിനെ (34) കര്‍ണാടകയിലത്തെിച്ച് തൊണ്ടിമുതല്‍ കണ്ടത്തെിയത്. ജോലിചെയ്തിരുന്ന ഹോട്ടലില്‍ ഇയാളുടെ ബാഗില്‍നിന്നാണ് സ്വര്‍ണം കണ്ടത്തെിയത്. ഇതോടൊപ്പം കുഞ്ഞു മുഹമ്മദിന്‍െറ ഫോണും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അടിമാലി സി.ഐ സജി മാര്‍ക്കോസിന്‍െറ നേതൃത്വത്തിലെ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണം നടന്നത് 19.5 പവന്‍ സ്വര്‍ണമാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, മുഴുവന്‍ സ്വര്‍ണവും കണ്ടത്തെി പരിശോധിച്ചപ്പോള്‍ 17.5 പവന്‍ മാത്രമാണ് ഉണ്ടായതെന്ന് അന്വേഷണസംഘം പറഞ്ഞു. സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്രയെ (23) 2015 മാര്‍ച്ച് 31നും മൂന്നാം പ്രതി സിറ സ്വദേശി മഞ്ജുനാഥിനെ (21) 2015 മാര്‍ച്ച് ഒമ്പതിനും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായ രാഘവേന്ദ്ര, മഞ്ജുനാഥ് എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവര്‍ ജയിലിലാണ്. 2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി ഹോട്ടലുടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും റാഡോ വാച്ചും കൊലയാളിസംഘം കവര്‍ന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ മധു ഹോട്ടല്‍ പണി, സെക്യൂരിറ്റി, ഡ്രൈവര്‍, കൃഷിപ്പണി എന്നിവയും ചെയ്തിരുന്നു. ഇതിനിടെ, തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിരവധി മോഷണങ്ങളും നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മധുവിനെതിരെയുള്ള കുറ്റപത്രം ഏഴുദിവസത്തിനകം കോടതിയില്‍ ഹാജരാക്കുമെന്നും എ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.