കര്‍ഷകര്‍ക്ക് പ്രതിസന്ധിയുടെ കണ്ണീര്‍ക്കാലം

തൊടുപുഴ: ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രതിസന്ധിയുടെ കണ്ണീര്‍ക്കാലമാണ്. വിലയിടിവും ഉല്‍പാദനത്തകര്‍ച്ചയും രോഗങ്ങളും പ്രതികൂല കാലാവസ്ഥയും ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകരുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. വിലയിടിവിനത്തെുടര്‍ന്ന് നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് പിന്നാലെ മറ്റു കൃഷികള്‍ ചെയ്തവരും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാങ്ക് വായ്പയെയും ബ്ളേഡ് പലിശക്കാരെയും ആശ്രയിച്ച് കൃഷിയിറക്കിയവരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ജില്ലയിലെ നല്ളൊരുഭാഗം തോട്ടങ്ങളിലും ടാപ്പിങ് നിലച്ചു. ചെറുകിട റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളുമാണ് വിലയിടിവ് മൂലം ഏറ്റവും പ്രതിസന്ധിയിലായത്. ടാപ്പിങ് തൊഴിലാളികള്‍ മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. പലരും കുലിപ്പണിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജില്ലയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ബാങ്കുകളിനിന്ന് വായ്പയെടുത്തവരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. റബര്‍, കുരുമുളക്, ഏലം എന്നിവയുടെ വിലയിടിവ് കനത്ത തിരിച്ചടിയായത് കൃഷി പ്രധാന ഉപജീവനമാര്‍ഗമായ ഇടുക്കിയിലെ കര്‍ഷകര്‍ക്കാണ്. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ബാങ്കുകളുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജപ്തിഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസവും നിരവധി കര്‍ഷകര്‍ ജനപ്രതിനിധികളെ സമീപിക്കുന്നുണ്ട്. ജില്ലയില്‍ പതിനായിരത്തിലധികം പേര്‍ വിദ്യാഭ്യാസവായ്പയുടെ ഗുണഭോക്താക്കളായുണ്ട്. ഇവരില്‍ നല്ളൊരുവിഭാഗം കര്‍ഷക കുടുംബങ്ങളിലെ നഴ്സുമാരാണ്. പഠനം പൂര്‍ത്തിയാക്കി ജോലിക്ക് ചേര്‍ന്ന പല നഴ്സുമാര്‍ക്കും ബാങ്ക് വായ്പ തിരിച്ചടക്കാനാവശ്യമായ വരുമാനമില്ല. സാമ്പത്തികപ്രതിസന്ധി ജില്ലയിലെ വ്യാപാര മേഖലയെയും ബാധിച്ചു. കച്ചവടം 30 ശതമാനം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ജില്ലയിലെ പല വ്യാപാരമേഖലകളും ഇപ്പോള്‍ സജീവമല്ല. വൈകുന്നേരം ആറുമണിയോടെ മാര്‍ക്കറ്റുകള്‍ വിജനമാകുന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.