കുമളി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുമളി യൂനിറ്റ് കമ്മിറ്റിയെ ചതിച്ചതായും യൂനിറ്റ് ഭാരവാഹികള്‍ക്കെതിരെ ചിലര്‍ കൊടുത്ത കള്ളക്കേസുകള്‍ക്ക് ഒത്താശ ചെയ്തതായും കുമളി യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുമളി യൂനിറ്റിലെ മുന്‍ ഭരണസമിതി നടത്തിയ ധൂര്‍ത്തിനെതുടര്‍ന്ന് സംഘടനക്ക് നഷ്ടമായ 23.83 ലക്ഷം രൂപ തിരികെപ്പിടിക്കാനും പീരുമേട് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യൂനിറ്റ് ഭാരവാഹികളായ ഷിബു എം. തോമസ്, പി.എന്‍. രാജു, കെ.എ. അബ്ദുസ്സലാം, ജോയി മേക്കുന്നേല്‍, ദിവാകരന്‍, മജോ കാരിമുട്ടം, കെ.വി. തോമസ് എന്നിവര്‍ പറഞ്ഞു. കുമളി യൂനിറ്റ് ഭാരവാഹികള്‍ക്കെതിരെ പീരുമേട് കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്നും കേസില്‍ യൂനിറ്റ് കമ്മിറ്റി ഹാജരാകരുതെന്നും ജില്ലാ കമ്മിറ്റി രേഖാമൂലം അറിയിച്ചിരുന്നു. ഇതനുസരിച്ച് യൂനിറ്റ് കമ്മിറ്റി കേസില്‍ ഹാജരാകാതിരുന്നതുമൂലം മുന്‍ ഭാരവാഹികള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ നല്‍കാന്‍ വിധിച്ചതിന് പിന്നില്‍ ജില്ലാ കമ്മിറ്റിയുടെ വഞ്ചനാപരമായ നിലപാടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘടനക്കെതിരെ തുടര്‍ച്ചയായി ഉണ്ടായ കേസുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പൊതുയോഗം വിളിച്ചതിനെതിരെയാണ് മുന്‍ ഭാരവാഹികളായ രണ്ടുപേര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കുമളി യൂനിറ്റ് കമ്മിറ്റിക്കെതിരെ നിരന്തരമായി തുടരുന്ന കേസിലും തര്‍ക്കങ്ങളിലും ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം മുന്‍ ഭാരവാഹികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നില്‍ തെറ്റായ കീഴ്വഴക്കങ്ങളുണ്ട്. സംഘടനാ ഭാരവാഹികളായതിന്‍െറ പേരില്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ലക്ഷങ്ങള്‍ മാനനഷ്ടമെന്ന പേരില്‍ നല്‍കാനും സാധ്യമല്ളെന്നും ഇതിനെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.