നെടുങ്കണ്ടം: കിഴക്കേകവലയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി വിവിധ വകുപ്പുകളില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്ത് ഗ്രാമപഞ്ചായത്ത് ഓഫിസ് സമുച്ചയം നിര്‍മിക്കാന്‍ നീക്കം. പൊലീസ് സ്റ്റേഷന്‍, സബ് ട്രഷറി, താലൂക്ക് ആശുപത്രി എന്നിവക്ക് നടുവിലായി വിവിധ വകുപ്പുകളുടെ ആറേക്കര്‍ ഭൂമി ഇടതു മന്ത്രിസഭയുടെ കാലത്ത് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് 2009ഫെബ്രുവരി 23ന് കായിക സ്റ്റേഡിയത്തിനായി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. നാലുകോടി ചെലവഴിച്ച് മൂന്നു വര്‍ഷംകൊണ്ട് എട്ട് ലൈനുകളുള്ള 400 മീറ്റര്‍ ട്രാക് നിര്‍മിക്കുകയും ചെയ്തു. ആദ്യഘട്ടമെന്നോണം 2.45 കോടി ചെലവില്‍ നിര്‍മാണം ആരംഭിക്കാനായി 2008ലെ സംസ്ഥാന ബജറ്റില്‍ ഒരുകോടി നല്‍കിയതിനാലാണ് അന്ന് നിര്‍മാണം ആരംഭിച്ചത്. ബാക്കി തുക എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ത്രിതല പഞ്ചായത്ത് ഫണ്ടില്‍നിന്നും കണ്ടത്തൊനായിരുന്നു തീരുമാനം. അന്നത്തെ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. 40,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം നിര്‍മിക്കാനാണ് അന്ന് തുടക്കം കുറിച്ചത്. സ്റ്റേഡിയം നിര്‍മാണത്തിനല്ലാതെ ഈ സ്ഥലം ഉപയോഗിക്കാന്‍ പാടില്ളെന്ന വ്യവസ്ഥക്ക് വിരുദ്ധമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സ്ഥലം തിരികെ നല്‍കണമെന്നുമുള്ള വിവിധ വകുപ്പുകളുടെ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ അംഗീകരിക്കുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ഗവര്‍ണര്‍ക്ക് എഴുതി ഒപ്പിട്ട് സമ്മതപത്രം നല്‍കിയിട്ടുള്ളതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.