ജില്ലാ സിവില്‍ സര്‍വിസ് കായികമേള 26, 27 തീയതികളില്‍

തൊടുപുഴ: ജില്ലാ സിവില്‍ സര്‍വിസ് കായികമേള ഈമാസം 26, 27 തീയതികളില്‍ അറക്കുളം സെന്‍റ് ജോസഫ് കോളജ് ഗ്രൗണ്ട് എച്ച്.ആര്‍.സി ഷട്ട്ല്‍ കോര്‍ട്ട്, വണ്ടമറ്റം അക്വാടിക് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടക്കും. ആറു മാസത്തിലേറെ സര്‍വിസിലുള്ളവരും സ്ഥിരനിയമനം ലഭിച്ചവരുമായ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെടുക്കാം. അത്ലറ്റിക്സ് മത്സരങ്ങള്‍ കോളജ് ഗ്രൗണ്ടിലും ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ എച്ച്.ആര്‍.സി ഷട്ട്ല്‍ കോര്‍ട്ടിലുമായിരിക്കും നടക്കുക. ചെസ് ടേബ്ള്‍ ടെന്നിസ് എച്ച്.ആര്‍.സി ക്ളബ് ഹാളിലും നീന്തല്‍ മത്സരങ്ങള്‍ വണ്ടമറ്റം അക്വാട്ടിക് സെന്‍ററിലും നടക്കും. ബാക്കി ഇനങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സായിരിക്കും നടത്തുക. ഷട്ട്ല്‍, ബാഡ്മിന്‍റണ്‍, നീന്തല്‍ വിഭാഗങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തിനും മത്സരമുണ്ടാകും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള പ്രവേശ ഫോറം പൂരിപ്പിച്ച് മേലധികാരികള്‍ മുഖേന 24ന് മുമ്പ് തൊടുപുഴയിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ നല്‍കണം. ജില്ലാ, സംസ്ഥാന, ദേശീയ സിവില്‍ സര്‍വിസ് കായികമേളയില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ്, യാത്രാ ബത്ത, ദിനബത്ത എന്നിവ അനുവദിക്കും. സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വിസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കും. പങ്കെടുക്കാനുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ആഗസ്റ്റ് 26ന് രാവിലെ 8.30ന് അറക്കുളം സെന്‍റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 9447753482, 8547575248.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.