മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയടക്കം വന്‍കിടക്കാര്‍ കൈയടക്കിയതോടെ സാധാരണക്കാര്‍ക്കു സ്വന്തമായി വീടും സ്ഥലവും എന്നതു ചോദ്യചിഹ്നമാകുന്നു. മൂന്നാര്‍ ടൂറിസം മേഖലയായി മാറിയതോടെയാണ് ഭൂരിഭാഗം സ്ഥലങ്ങളും വന്‍കിടക്കാര്‍ കൈയേറുകയാണ്. ഇതുമൂലം സാധാരണക്കാര്‍ക്കും നിര്‍ധനര്‍ക്കും സമീപത്തെ സ്ഥലങ്ങള്‍ വാങ്ങാനോ വീടുവെക്കാനോ കഴിയാത്ത അവസ്ഥയായി. ചിന്നക്കനാല്‍, പള്ളിവാസല്‍, വട്ടവട പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഭൂമി കൈയേറുന്നതുമൂലം വന്‍ നഷ്ടമാണ് സര്‍ക്കാറിനുണ്ടാകുന്നത്. ഭൂമിക്ക് കച്ചവടമൂല്യം വര്‍ധിച്ചതോടെ സാധാരണക്കാര്‍ക്കു ചിന്തിക്കാന്‍പോലും കഴിയാത്ത നിലയിലേക്ക് വില കുതിച്ചുയര്‍ന്നു. മൂന്നാറിലും പരിസരത്തുമുള്ള സ്ഥലങ്ങള്‍ വന്‍കിടക്കാര്‍ വ്യാപകമായി കൈയേറി അനധികൃത നിര്‍മാണം നടത്തുന്നുണ്ട്. സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളിലും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും പണിയുന്നത് ജനങ്ങളുടെ സൈ്വരജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നു. പള്ളിവാസല്‍, ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് നിലവില്‍ ഏറ്റവും അധികം അനധികൃത നിര്‍മാണം കണ്ടത്തെിയിട്ടുള്ളത്. വന്‍കിടക്കാരും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരുമായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാറില്ല. കലക്ടറുടെ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ളെന്നിരിക്കെ നിരവധി കെട്ടിടങ്ങളാണ് പണിയുന്നത്. കൈയേറ്റക്കാര്‍ സ്വാധീനം ഉപയോഗിച്ചു രക്ഷപ്പെടുന്നതും കൂടുതല്‍ കൈയേറ്റങ്ങള്‍ക്കു കാരണമാകുന്നു. മാസങ്ങള്‍ക്കു മുമ്പ് ദേവികുളം ആര്‍.ഡി.ഒ നടത്തിയ അന്വേഷണത്തില്‍ മൂന്നാറിലും സമീപത്തുമായി നൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ കണ്ടത്തെി നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, പലയിടത്തും രാത്രിയുടെ മറവില്‍ നിര്‍മാണം തുടരുകയാണ്. അടിമാലി മുതല്‍ മറയൂര്‍വരെ ആള്‍താമസമുള്ള ഭാഗങ്ങളില്‍ റിസോര്‍ട്ടുകളും കോട്ടേജുകളും പെരുകുന്നത് പൊതുജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.