അങ്കത്തിനായി വനിതകള്‍ ഒരുങ്ങുന്നു

തൊടുപുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നയിക്കാന്‍ വനിതകള്‍ തയാറെടുക്കുന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആകെയുള്ള 981 വാര്‍ഡുകളില്‍ 513ലും അംഗങ്ങള്‍ വനിതകളായിരിക്കും. നഗരസഭയും ത്രിതല പഞ്ചായത്തുകളും അടങ്ങുന്ന 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 31 ഇടങ്ങളില്‍ വനിതകള്‍ സാരഥ്യം വഹിക്കും. ജില്ലാ പഞ്ചായത്തിന്‍െറ നേതൃസ്ഥാനം ഈ പ്രാവശ്യം വനിതക്കാണ്. മൂന്നു ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും 26 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഒരു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനവും ഒരു നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും സ്ത്രീകള്‍ക്ക് ലഭിക്കും. ജില്ലാ പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകളില്‍ വനിതകളാണ് മത്സരിക്കുന്നത്. ബ്ളോക് പഞ്ചായത്തുകളായ അഴുത, കട്ടപ്പന, ഇളംദേശം എന്നീ ബ്ളോക്കുകളില്‍ വനിതകള്‍ നേതൃത്വം നല്‍കും. എട്ടു ബ്ളോക് പഞ്ചായത്തുകളിലെ 104 വാര്‍ഡുകളില്‍ 56 എണ്ണത്തില്‍ വനിതകള്‍ മത്സരിക്കും. രണ്ടു മുനിസിപ്പാലിറ്റിയിലെ 69 വാര്‍ഡുകളില്‍ 35 എണ്ണത്തില്‍ വനിതകളാണ് മത്സരിക്കുന്നത്. 52 ഗ്രാമപഞ്ചായത്തുകളിലെ മൊത്തം 792 വാര്‍ഡുകളില്‍ 414 വാര്‍ഡുകളില്‍ വനിതകള്‍ ജനവിധി തേടും. പഞ്ചായത്തുകളില്‍ വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്‍മേട്, ഇടുക്കി-കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ചക്കുപള്ളം, വണ്ണപ്പുറം, വെള്ളിയാമറ്റം, പാമ്പാടുംപാറ, വാഴത്തോപ്പ്, ഇരട്ടയാര്‍, പള്ളിവാസല്‍, ശാന്തന്‍പാറ, രാജാക്കാട്, മണക്കാട്, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, കോടികുളം, കരിങ്കുന്നം, കുടയത്തൂര്‍, മരിയാപുരം, പുറപ്പുഴ, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ വനിതകള്‍ സാരഥ്യം വഹിക്കുമ്പോള്‍ കാന്തല്ലൂര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകള്‍ പട്ടികജാതി വനിതകള്‍ക്കും അടിമാലി പട്ടികവര്‍ഗ വനിതക്കുമായാണ് നീക്കിവെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ദേവികുളം, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, പൈനാവ് എന്നിവ വനിതാ സംവരണ വാര്‍ഡുകളായപ്പോള്‍ മൂലമറ്റം പട്ടികജാതി വനിതാ സംവരണ വാര്‍ഡാണ്. ബ്ളോക് പഞ്ചായത്തുകളില്‍ ഏഴു വാര്‍ഡുകള്‍ വീതം വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. വണ്ടിപ്പെരിയാറില്‍ പന്ത്രണ്ടും അടിമാലി, നെടുങ്കണ്ടം, മൂന്നാര്‍ പഞ്ചായത്തുകളില്‍ പതിനൊന്നും വാര്‍ഡുകളില്‍ വനിതകള്‍ മത്സരിക്കുമ്പോള്‍ കൊന്നത്തടി, കുമളി എന്നിവിടങ്ങളിലെ 10 വാര്‍ഡുകളിലാണ് വനിതകള്‍ ജനവിധി തേടുന്നത്. കാന്തല്ലൂര്‍, വട്ടവട, ശാന്തന്‍പാറ, ചിന്നക്കനാല്‍, മറയൂര്‍, രാജകുമാരി, ഉടുമ്പന്‍ചോല, സേനാപതി, രാജാക്കാട്, ഇടമലക്കുടി, കരിമണ്ണൂര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കുടയത്തൂര്‍ ആലക്കോട്, കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, ബൈസണ്‍വാലി, പെരുവന്താനം, കോടികുളം, മരിയാപുരം, വാഴത്തോപ്പ്, മാങ്കുളം, പള്ളിവാസല്‍, കൊക്കയാര്‍ എന്നിവിടങ്ങളിലെ ഏഴു വാര്‍ഡുകളില്‍ വീതം വനിതകളാണ് മത്സരിക്കുന്നത്. ദേവികുളം, വണ്ണപ്പുറം, കരുണാപുരം, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, വാത്തിക്കുടി, ഉപ്പുതറ, വണ്ടന്‍മേട്, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളില്‍ ഒമ്പതു വാര്‍ഡുകളിലും പാമ്പാടുംപാറ, വെള്ളിയാമറ്റം, അറക്കുളം, കാമാക്ഷി, കാഞ്ചിയാര്‍, ചക്കുപള്ളം, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ എട്ടും വാര്‍ഡുകളില്‍ വനിതകള്‍ ജനവിധി തേടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.