കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയര്‍ന്നു. വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയിലും തേക്കടിയിലും കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 2213 ഘന അടിയാണ്. 5967 ദശലക്ഷം ഘന അടി ജലമാണ് അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് ഉള്‍പ്പെടെ വിവിധ അണക്കെട്ടുകളില്‍ വെള്ളം നിറയാറായ നിലയിലാണ്. തേനി ജില്ലയിലെ വൈഗ ഡാമില്‍ 63.85 അടിയാണ് ജലനിരപ്പ്. 72 അടിയാണ് അണക്കെട്ടിന്‍െറ സംഭരണശേഷി. തേനി ജില്ലയില്‍ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് സെക്കന്‍ഡില്‍ 2854 ഘന അടി ജലമാണ് വൈഗയിലേക്ക് ഒഴുകിയത്തെുന്നത്. തേനി പെരിയകുളത്തിന് സമീപത്തെ ചോത്തുപ്പാറ ഡാം നിറഞ്ഞുകവിഞ്ഞു. 126 അടി സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 126.28 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷി കുറവായ അണക്കെട്ടാണ് ചോത്തുപ്പാറ ഡാം. ഇതോടൊപ്പം 65 അടി ശേഷിയുള്ള തേനി ജില്ലയിലെ മഞ്ഞളാര്‍ ഡാമും നിറയുന്ന ഘട്ടത്തിലാണ്. ഇവിടെ 56.50 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന അണക്കെട്ടില്‍ ഉള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നതും മഴ ശക്തമായതും മുല്ലപ്പെരിയാര്‍ ജലം കൂടുതല്‍ എടുക്കുന്നതിന് തമിഴ്നാടിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.