പെരുമ്പിള്ളിച്ചിറ: മെഡിക്കല്‍ ക്യാമ്പില്‍ എത്തിയവരുടെ പ്രഷറും ഷുഗറും ടെമ്പറേച്ചറും പള്‍സും പരിശോധിക്കാന്‍ യൂനിഫോം അണിഞ്ഞ കൗമാരപ്രായക്കാരായ കുട്ടികളെകണ്ട് പലരും തെല്ളൊന്ന് ശങ്കിച്ചു. ഇത് മെഡിക്കല്‍ ക്യാമ്പ് തന്നെയല്ളേ എന്നായി ചിന്ത! എന്നാല്‍, പരിശോധകരായ കുട്ടികള്‍ വളരെ ഗൗരവത്തിലായിരുന്നു. പെരുമ്പിള്ളിച്ചിറ സെന്‍റ് ജോസഫ്സ് യു.പി സ്കൂളിലാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലോക പ്രമേഹദിനാചരണ ഭാഗമായി തൊടുപുഴ മര്‍മയോഗി ഹോലിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടന്നത്. നഴ്സസ് യൂനിഫോം അണിഞ്ഞ് സ്റ്റെതസ്കോപ്പും ബി.പി അപ്പാരറ്റസും തെര്‍മോമീറ്ററും ഗ്ളൂക്കോമീറ്ററും വെയ്യിങ് മെഷീനും സ്റ്റെസിയോ മീറ്ററും തുടങ്ങി ഉപകരണങ്ങളുമായി കുട്ടികള്‍ അണിനിരന്നു. രോഗികളുടെ പ്രഷര്‍, ഷുഗര്‍, ടെമ്പറേച്ചര്‍, പള്‍സ്, ബോഡിമാസ് ഇന്‍ഡെക്സ് എന്നിവ നിര്‍ണയിച്ച് ചാര്‍ട്ട് തയാറാക്കി. കുട്ടികള്‍തന്നെ ക്രമപ്രകാരം രോഗികളെ വിളിച്ച് ഡോക്ടര്‍മാരുടെ അടുത്തത്തെിച്ചു. ജീവിതശൈലീരോഗങ്ങളില്‍ പ്രമേഹമാണ് കൂടുതല്‍പേരിലും കണ്ടതെന്നും അതില്‍ പലരും പച്ചക്കറികള്‍ കഴിക്കാറില്ളെന്നും ക്യാമ്പിനുശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ക്യാമ്പിന് തുടര്‍ച്ചയായി പ്രമേഹ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് മര്‍മയോഗി ഹോലിസ്റ്റിക് ഹെല്‍ത്ത് കെയര്‍ അധികൃതര്‍ അറിയിച്ചു. ക്യാമ്പിന്‍െറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരി നിര്‍വഹിച്ചു. ഫാമിലി ഹെല്‍ത്ത് ഗൈഡിന്‍െറ പ്രകാശനം പഞ്ചായത്ത് അംഗം ബെന്നി ചെറിയാന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബീമ അനസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ റെനി ജോഷി, എം.പി.ടി.എ പ്രസിഡന്‍റ് ആനിസ് ഷാജി, ഹെഡ്മാസ്റ്റര്‍ കെ.ജി. ആന്‍റണി, ഹെല്‍ത്ത് ക്ളബ് ഭാരവാഹികളായ കെ.എ. അഫീഫ, കെ.എസ്. അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.