പ്രവാചക സന്ദേശറാലിയും മദ്ഹുറസൂല്‍ കോണ്‍ഫറന്‍സും നാളെ

നെടുങ്കണ്ടം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തൂക്കുപാലം ലൈബ്രറി ഗ്രൗണ്ടില്‍ പ്രവാചക സന്ദേശറാലിയും മദ്ഹുറസൂല്‍ കോണ്‍ഫറന്‍സും നടക്കും. ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍നിന്നാരംഭിക്കുന്ന റാലി ലൈബ്രറി ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേരള മുസ്ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജുനൈദ് കടക്കല്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നൈനാര്‍ ജുമാമസ്ജിദ് ഇമാം എ.പി. ഷിഹാര്‍ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് വി.എം. സ്വാലിഹ് ആമുഖ പ്രസംഗം നടത്തും. താലൂക്ക് പ്രസിഡന്‍റ് അബ്ദുല്‍ വഹാബ് പന്തളം അധ്യക്ഷത വഹിക്കും. നെടുങ്കണ്ടം നൂര്‍ മുഹമ്മദീയ ജമാഅത്ത് ഇമാം മുഹമ്മദ് റഫീഖ് മൗലവി, ചോറ്റുപാറ ജൗലാനിയാ ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് സലീം മൗലവി, കട്ടപ്പന ടൗണ്‍ ജമാഅത്ത് ഇമാം മുഹമ്മദ് റഫീഖ് മൗലവി, തൂക്കുപാലം നൂറുല്‍ ഹുദാ ജമാഅത്ത് ഇമാം പി.എച്ച്. അബ്ദുല്‍ റഷീദ് മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. ബാലഗ്രാം അറബി കോളജ് പ്രിന്‍സിപ്പല്‍ ഹാഫീസ് അഷറഫ് നജ്മി, ഖാരി മഷ്കൂര്‍ അഹമ്മദ് അല്‍ മളാഹിരി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എ. ഇസ്മായില്‍ കുട്ടി, ജോയ്സ് ജോര്‍ജ് എം.പി, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം, കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് ശിവപ്രസാദ് തണ്ണിപ്പാറ, കെ.പി.സി.സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോസഫ് പാപ്പാടി, ദേവസ്വം ബോര്‍ഡ് അംഗം അനില്‍ തറനിലം, ആര്‍. മണിക്കുട്ടന്‍, മുഹമ്മദ് ഷെറീഫ് തുടങ്ങിയവര്‍ സംസാരിക്കും. പരിപാടിക്ക് മുന്നോടിയായി ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൂക്കുപാലം മേഖലയില്‍ വിളംബര ജാഥ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.