അടിമാലി: റെയ്ഡുകള്‍ നിലച്ചതോടെ ജില്ലയില്‍ വ്യാജമദ്യ ലോബി പിടിമുറുക്കുന്നു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ തോട്ടം, കാര്‍ഷിക മേഖലയിലാണ് വന്‍ സന്നാഹത്തോടെ വ്യാജമദ്യ ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. മറയൂര്‍, മാങ്കുളം, വട്ടവട, പഞ്ചായത്തുകളിലെ ഉള്‍വനങ്ങള്‍ കേന്ദ്രീകരിച്ച് ചാരായം, വ്യാജ വിദേശ മദ്യം നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. ഇതിന് കോടയും സ്പിരിറ്റും തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയാണ് ജില്ലയിലത്തെുന്നത്. വട്ടവട കോവിലൂരില്‍ തമിഴ്നാട്ടില്‍നിന്ന് നിരവധി സംഘങ്ങള്‍ തലച്ചുമടായും ഇത്തരം വസ്തുക്കള്‍ എത്തിക്കുന്നു. വനം, എക്സൈസ് വകുപ്പുകള്‍ക്ക് നേരത്തേ ഇവിടെ ചെക്പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇവ ഇപ്പോള്‍ ഇല്ലാത്തതാണ് ലഹരികടത്ത് വ്യാപകമായത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ പ്രധാന പട്ടണങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തോട്ടം-കാര്‍ഷിക മേഖലകളിലും വ്യാജമദ്യം ലഭിക്കാത്ത സ്ഥലമില്ളെന്ന അവസ്ഥയിലത്തെി. വനപ്രദേശങ്ങള്‍, ആദിവാസി കോളനികള്‍, തൊഴിലാളി എസ്റ്റേറ്റ് ലയങ്ങള്‍ എന്നിവിടങ്ങളില്‍ കുടില്‍ വ്യവസായം പൊലെ വാറ്റുകാരുണ്ട്. വലിയ കന്നാസുകളില്‍ കോട സൂക്ഷിച്ചാണ് ചാരായം നിര്‍മിക്കുന്നത്. ഒരു കുപ്പി സാധാരണ വാറ്റ് ചാരായത്തിന് 350 രൂപ മുതല്‍ 500 രൂപ വരെയാണ് ഈടാക്കുന്നത്. പഴങ്ങളും പച്ചമരുന്നുകളും ചേര്‍ത്ത് വാറ്റുന്നതാണെങ്കില്‍ 1000 രൂപക്കു മേല്‍ വിലവരും. വീര്യം കൂട്ടാന്‍ ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ വരെ ഉപയോഗിക്കുന്നുണ്ടത്രേ. വ്യാജമദ്യ വില്‍പന തടയാന്‍ എക്സൈസിന്‍െറ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഷാപ്പുകളിലെ സാമ്പിള്‍ പരിശോധനയിലും വാഹനപരിശോധനയിലും മാത്രം ഒതുങ്ങുകയാണ് എക്സൈസ്. ജില്ലയില്‍ ഇപ്പോള്‍ കഞ്ചാവ് കേസുകളാണ് എക്സൈസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മദ്യകേസുകള്‍ കുറയുന്നത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന ആക്ഷേപമുണ്ട്. പെട്ടിക്കടകള്‍ മുതല്‍ ഹോട്ടലുകളില്‍ വരെ ചാരായം സുലഭമാണ്. ചില ആയുര്‍വേദ കടകളില്‍ ലഹരി അരിഷ്ടമെന്ന പേരില്‍ ചാരായത്തില്‍ കളര്‍ ചേര്‍ത്ത് വില്‍ക്കുന്നു. ചിലയിടങ്ങളില്‍ ഷാപ്പുകള്‍ വഴി വ്യാജകള്ള് വില്‍പനയും നടക്കുന്നുണ്ട്. ബിവറേജസ് ഒൗട്ട്ലറ്റുകള്‍ വഴിയുള്ള വില്‍പന വര്‍ധിച്ചെന്നു വരുത്താന്‍ അനധികൃത ചില്ലറ വില്‍പനക്കാര്‍ക്ക് നിയമവിരുദ്ധമായി വന്‍തോതില്‍ മദ്യം നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.