തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍ ബോധവത്കരണം ആരംഭിച്ചു. വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ആദ്യ പരിപാടി. മോക്ഡ്രില്ലിന് ആരക്കോണം ഫോര്‍ത്ത് ബറ്റാലിയന്‍ എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍ നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്‍റ് സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു പരിപാടി. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, കെമിക്കല്‍ ബയോളജിക്കല്‍ ന്യൂക്ളിയര്‍ ദുരന്തം തുടങ്ങിയ ആപത്ഘട്ടങ്ങള്‍ അപകടരഹിതമാംവിധം എങ്ങനെ കൈകാര്യം ചെയ്യാം എന്നതില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. വെള്ളപ്പൊക്കം, കാട്ടുതീ, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതും ഹൃദയസ്തംഭനമുണ്ടാകുമ്പോഴും മാരകമായ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഒരു വ്യക്തിയുടെ ജീവന്‍ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കാം എന്നതും ഭൂമികുലുക്കം പോലുള്ള അപകടങ്ങളിലെ സുരക്ഷാ മാര്‍ഗങ്ങളും സംഘം പ്രതിപാദിച്ചു. ആപത്ഘട്ടങ്ങളില്‍ സ്വന്തം ജീവനും വീട്ടുകാരുടെ ജീവനും സംരക്ഷിക്കുന്നതിനോടൊപ്പം തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡ് പോലുള്ള രേഖകളും കൈയില്‍ കരുതേണ്ടതിന്‍െറ ആവശ്യകത സംഘം വിവരിച്ചു. ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലാണ് നാഷനല്‍ ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫോഴ്സ് മോക്ഡ്രില്‍, ബോധവത്കരണക്യാമ്പ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഏഴിന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എട്ടിന് മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഒമ്പതിന് കുട്ടിക്കാനം മരിയന്‍ കോളജിലും പരിപാടി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.