വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയില്‍ അപകടക്കുഴികള്‍ വര്‍ധിക്കുന്നു. കുട്ടിക്കാനം മുതല്‍ കുമളി വരെയുള്ള ഭാഗങ്ങളിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. വെള്ളം കെട്ടിനിന്ന് റോഡിന്‍െറ വശങ്ങള്‍ തകരുകയും ടാറിങ് ഭാഗികമായി ഇളകിമാറുകയും ചെയ്തു. വളവുകളില്‍ കുഴികള്‍ രൂപപ്പെട്ടത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. സ്ഥലപരിചയം കുറഞ്ഞ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ കുഴിയില്‍ പതിക്കുന്നതും കുഴികളെ ഒഴിവാക്കാന്‍ ചിലര്‍ വാഹനം വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങളില്‍ തട്ടുകയും പതിവാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ പ്രദേശത്ത് മുപ്പതോളം വാഹനാപകടങ്ങളാണ് നടന്നത്. കുമളി മുതല്‍ വണ്ടിപ്പെരിയാര്‍ 62ാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ 20ലധികം വലിയ കുഴികളാണുള്ളത്. വീതികുറഞ്ഞ റോഡിന്‍െറ വശങ്ങളില്‍ ഓടകള്‍ മെച്ചപ്പെട്ട നിലയില്‍ നിര്‍മിക്കാത്തതുമൂലം വെള്ളം റോഡിലൂടെ ഒഴുകി വശങ്ങളിലെ ടാറിങ് ഇളകിമാറി വലിയ കട്ടിങ് രൂപപ്പെട്ടിട്ടുണ്ട്. ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടാനും ഇത് കാരണമാകുന്നു. ഒരുവര്‍ഷം മുമ്പ് 63ാം മൈലിലെ വലിയ ഗട്ടറില്‍ ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.