ലോക്​​ഡൗൺ: അന്തർ സംസ്​ഥാന തൊഴിലാളികൾ ഉപദ്രവിക്കപ്പെടുന്നില്ലെന്ന്​ ഉറപ്പാക്കണം- ഹൈകോടതി

-ബംഗളൂരുവിൽ താമസിക്കാത്ത, തങ്ങളുടെ സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ സർവിസ് ഏർപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു ബംഗളൂരു: ലോക്ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്ത് അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിലുടമകൾ പീഡിപ്പിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് കർണാടക ഹൈകോടതി. നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ തൊഴിലുടമകൾ തടഞ്ഞുവെക്കുന്നതായി കാണിച്ച് തൊഴിലാളികൾക്കുവേണ്ടി ഒാൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഒാഫ് ട്രേഡ് യൂനിയൻസ് (എ.െഎ.സി.സി.ടി.യു) നൽകിയ ഹരജിയിലാണ് ഉത്തരവ്. അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാൻ ആവശ്യമായ ട്രെയിനുകൾ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. എല്ലാ വിഭാഗത്തിലുമുള്ള കുടിയേറ്റ തൊഴിലാളികൾക്കായി നയം രൂപവത്കരിക്കണമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവർ നിർദേശിച്ചു. ഇതുപ്രകാരം, അന്തർ സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലുടമകളോ സംസ്ഥാന സർക്കാറോ അഭയം നൽകണം. ബംഗളൂരുവിൽ താമസിക്കാത്ത, തങ്ങളുടെ സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ സർവിസ് ഏർപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഓൺലൈൻ റമദാൻ സംഗമം ഇന്ന് ബംഗളൂരു: റമദാൻ സംഗമത്തിൻെറ 20ാം വാർഷികം റബ്ബിൻെറ തണലിൽ സ്ഥൈര്യത്തോടെ എന്ന പ്രമേയത്തിൽ ഓൺലൈൻ വെർച്വൽ നഗരിയിൽ ഞായറാഴ്ച നടക്കും. 19 വർഷമായി നടക്കുന്ന സംഗമം ഇത്തവണ കോവിഡ് 19 ലോക്ഡൗൺ പശ്ചാത്തലത്തിൽ ആഗോള മലയാളി സമൂഹത്തെ കൂടി പരിഗണിച്ച് ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 11.15 മുതൽ വൈകീട്ട് 5.30 വരെയാണ് പരിപാടി. www.ramadanmeet.com എന്ന ലിങ്ക് വഴി പരിപാടിയിൽ പങ്കുചേരാനാവും. വിവിധ ഓൺലൈൻ സ്റ്റാളുകളും അവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി മുഖ്യ പ്രഭാഷണം നിർവഹിക്കും. 'ഇഗ്നൈറ്റ് യുവര്‍ പാഷന്‍' എന്ന വിഷയത്തിൽ ഡീന്‍ യൂത്ത് സൊലൂഷന്‍ സ്ഥാപകന്‍ ഡോ. കമ്രാന്‍ ഡീന്‍ യുവാക്കളുമായി സംവദിക്കും. 'നാടിന് നന്മയുള്ള കുടുംബം' എന്ന പാനല്‍ ചര്‍ച്ചക്ക് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചര്‍, കേരള സെക്രട്ടറി പി. റുക്സാന എന്നിവര്‍ നേതൃത്വം നല്‍കും. വി.പി. ഷൗക്കത്തലി 'അതിജീവനത്തി‍ൻെറ ഇസ്ലാമിക പാഠങ്ങള്‍' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 88672 20306 നമ്പറിൽ ബന്ധപ്പെടണം. കേരളത്തിലേക്ക് ട്രെയിൻ: നിവേദനം നൽകി ബംഗളൂരു: കർണാടകയിലെ മലയാളികളെ കേരളത്തിലെത്തിക്കുന്നതിനുള്ള ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുവർണ കർണാടക കേരള സമാജത്തിൻെറ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അരവിന്ദ് ലിംബാവലി എം.എൽ.എ വഴിയാണ് നിവേദനം ൈകമാറിയത്. കേരള സ്പീക്കർ ശ്രീരാമകൃഷ്ണൻ വഴി മുഖ്യമന്ത്രി പിണറായി വിജയനുമുന്നിലും ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചു. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മറുപടി ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ടാക്സിയിൽ പോകുന്നവർക്കുള്ള പാസുകൾ ഡി.സി.പി ഓഫിസിൽ നിന്ന് നൽകുമെന്ന് അറിയിച്ചതിനാൽ സുവർണ കർണാടകയുടെ നേതൃത്വത്തിൽ ടെേമ്പാ ട്രാവലറുകളും മറ്റു ടാക്സികളും വഴി കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്രാ സൗകര്യം ഒരുക്കാൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, വൈസ് പ്രസിഡൻറ് കെ.ജെ. ബൈജു, ഒർഗനൈസിങ് സെക്രട്ടറി ബിജു കോലംകുഴി, എൻ.എൻ. സന്തോഷ്, ടോണി, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.