Posted On
date_range Updated On
date_range ചെങ്ങന്നൂർ സ്വദേശി മിസോറാം ഗവർണറുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ
ചെങ്ങന്നൂർ: മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസറായി (ഒ.എസ്. ഡി) ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി ശ്രീരാജ് ശ്രീവിലാസത്തെ നിയമിച്ചു. യുവമോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷനാണ്.
പരിസ്ഥിതി പ്രവർത്തകനായ ശ്രീരാജ്, വരട്ടാർ പുനരുജ്ജീവന പ്രവർത്തനത്തിലൂടെയും വിവർത്തന രംഗത്തും ശ്രദ്ധേയനാണ്. വിമുക്തഭടനായ ശ്രീവിലാസം ശ്രീകുമാർ-രാജലക്ഷ്മിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഗ്രീഷ്മ, മകൾ: എസ്. ദേവനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.