Posted On
date_range Updated On
date_range കൈക്കൂലിക്കേസ്; ഡിവൈ.എസ്.പിയെ റിമാൻഡ് ചെയ്തു
ചേർത്തല: ശൗചാലയമാലിന്യം സംഭരിച്ചുനീക്കുന്ന വാഹന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചേര്‍ത്തല ഡിവൈ.എസ്.പി ടി. അനില്‍കുമാറിനെ കോട്ടയത്ത് വിജിലൻസ് കോടതി ജൂൺ 10 വരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ അനിൽകുമാറിനെ കോട്ടയം ജില്ല ജയിലിൽ അടച്ചു.
ചേർത്തലയിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊല്ലം സ്വദേശിയും ചേർത്തല ഡിവൈ.എസ്.പിയുമായ ടി. അനിൽകുമാർ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആലപ്പുഴ വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘമാണെന്ന് തന്നെ പിടികൂടാനെത്തിയതെന്നറിഞ്ഞതോടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിവാളുമായി അന്വേഷണസംഘത്തെ ആക്രമിക്കാൻചെന്നതും നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.