വടുതല: ഇരുവൃക്കകളും തകരാറിലായി ചികിത്സതേടുന്ന ഓട്ടോത്തൊഴിലാളിയെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ കാരുണ്യയാത്ര നടത്തി. വടുതല ജങ്ഷൻ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളി അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കടേപ്പറമ്പിൽ സത്യവൃതെൻറ ചികിത്സക്ക് സഹപ്രവർത്തകരായ പെരുമ്പളം ദ്വീപിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കാരുണ്യയാത്ര നടത്തിയത്. യാത്രയിലൂടെ സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷിബു വടുതലയിലെ ഓട്ടോ തൊഴിലാളി പ്രതിനിധികൾക്ക് കൈമാറി. പെരുമ്പളം കവലയിലെ ഓട്ടോത്തൊഴിലാളികളും പണം സമാഹരിച്ച് നൽകി. വൃക്ക മാറ്റിെവച്ചാൽ മാത്രേമ സത്യവൃതെൻറ ജീവൻ നിലനിർത്താനാവൂ എന്നാണ് ഡോക്ടർ പറയുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സകൾക്കുമായി 25 ലക്ഷത്തോളം രൂപ വേണം. കുടുംബത്തിെൻറ പ്രയാസം മനസ്സിലാക്കിയാണ് സഹായവുമായി ഓട്ടോക്കാർ രംഗത്തുവന്നത്. വടുതലയിലെ തൊഴിലാളി പ്രതിനിധികളായ ജയകുമാർ, അനീസ്, ഹരീസ്, മീതീൻ, കിരൺ, കബീർ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.