അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വർണപ്പതക്കം കണ്ടെത്താൻ കിണർ വറ്റിച്ച് പരിശോധന

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണപ്പതക്കം കണ്ടെത്താൻ കിണർ വറ്റിച്ച് പരിശോധന നടത്തി. ക്ഷേത്രത്തിലെ കിഴക്കേ കുളത്തിന് സമീപത്തെ പാൽപ്പായസക്കിണറാണ് വറ്റിച്ചത്. ആലപ്പുഴ, തകഴി ഫയർ സ്​റ്റേഷനുകളിൽനിന്ന്​ എത്തിയ അഗ്​നിശമന സേനാംഗങ്ങൾ പൊലീസി​​െൻറ സാന്നിധ്യത്തിൽ മോട്ടോറുകൾ വെച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് കിണർ വറ്റിച്ചത്. കിണറ്റിലെ ചേറും ചളിയും പുറത്തെടുത്ത് വിശദ പരിശോധന നടത്തിയെങ്കിലും സ്വർണപ്പതക്കം കണ്ടെത്താൻ കഴിഞ്ഞില്ല. തിരുവാഭരണത്തിലെ സ്വർണപ്പതക്കവും മാലയും കാണാതായ സംഭവത്തിൽ പൊലീസും ദേവസ്വം ബോർഡും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്​. ഇതിൽ ദേവസ്വം വിജിലൻസ്​ എസ്​.പിയും തിരുവാഭരണ കമീഷണറും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി. എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. ആലപ്പുഴ ൈക്രംബ്രാഞ്ച് ഡിവൈ.എസ്​.പി പി. വേണുഗോപാലൻ നായരുടെ നേതൃത്വത്തിലാണ്​ അന്വേഷണം. അമ്പലപ്പുഴ സി.​െഎ എ. വിശ്വംഭരനാണ് അന്വേഷണച്ചുമതല. ഈ സംഘമാണ് വ്യാഴാഴ്​ച കിണർ വറ്റിച്ചത്. നേരത്തേ ക്ഷേത്ര ജീവനക്കാർ, ദേവസ്വം ജീവനക്കാർ, മേൽശാന്തിമാർ എന്നിവരെ ചോദ്യം ചെയ്തിരുന്നു. വിവരം ലഭിക്കാതെവന്നപ്പോൾ ക്ഷേത്രപരിസരത്ത്​ ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിക്കാനുള്ള ആലോചനയിലാണ്​ അന്വേഷണസംഘം. കിണർ വറ്റിക്കുന്നത്​ കാണാൻ ജനം തടിച്ചുകൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.