ഡി.​വൈ.​എ​ഫ്.​​െഎ പ്ര​വ​ര്‍ത്ത​ക​രെ ആ​ക്രമിച്ചതായി പരാതി

മാ​വേ​ലി​ക്ക​ര: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ ത​ല​ക്ക​ടി​ച്ചു​കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചെ​ന്ന്​ പ​രാ​തി. ത​ഴ​ക്ക​ര കു​ന്നം ജ​ങ്ഷ​നി​ല്‍ കു​ന്നം പ്രൈ​മ​റി സ്‌​കൂ​ളി​ന്​ സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഒാ​ടെ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ ത​ഴ​ക്ക​ര മേ​ഖ​ല ക​മ്മി​റ്റി അം​ഗം കു​ന്നം തു​ണ്ട​ത്തി​ല്‍ സാ​ബു ഡാ​നി​യേ​ല്‍ (29), ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ന്‍ കു​ന്നം ഹ​രി​നാ​ഥ് ഭ​വ​ന​ത്തി​ല്‍ ഹ​രി​നാ​ഥ് (20) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സാ​ബു​വി​നെ​യും ഹ​രി​നാ​ഥി​നെ​യും ബൈ​ക്കു​ക​ളി​ല്‍ പി​ന്തു​ട​ര്‍ന്നെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു​നി​ര്‍ത്തു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ബു​വി​​െൻറ നെ​റ്റി​യി​ലും ത​ല​ക്കു​പി​ന്നി​ലും ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഹ​രി​നാ​ഥി​നും ക​ല്ലു​കൊ​ണ്ടു​ള്ള ഇ​ടി​യി​ല്‍ നെ​റ്റി​യി​ലും കൈ​ക്കും പ​രി​ക്കേ​റ്റു. ഏ​താ​നും ദി​വ​സം മു​മ്പ് കു​ന്നം ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ കൊ​ടി​യേ​റ്റ്​ ച​ട​ങ്ങു​ക​ള്‍ക്കി​െ​ട രാ​ത്രി 11 ഒാ​ടെ ഇ​വ​ര്‍ക്കു​നേ​രേ ആ​ക്ര​മ​ണ​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പൊ​ലീ​സ്​ കേ​സെ​ടു​ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.