ഹരിപ്പാട്: ഡി.വൈ.എഫ്.ഐ കരുവാറ്റ വടക്ക് മേഖല കമ്മിറ്റി ജോയൻറ് സെക്രട്ടറിയായിരുന്ന ജിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ 17 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 16 പേരെയും അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കരുവാറ്റ ആലത്തറ വടക്കതിൽ സുധീഷ് (29) വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാൻ സാധിച്ചിട്ടില്ല. ഇയാളെ സൗദിയിൽനിന്ന് നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും സി.ഐ ടി.മനോജ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചനയിൽ പങ്കുള്ളതുമായ അരുൺ (അമ്പിളി-23), അരുൺചന്ദ് (30), സനു (26), പ്രദീപ് (24), രാഹുൽ (25), മനു (കഞ്ചപ്പൻ--26), അഖിൽ അശോക് (29), പ്രഭാത് സക്കറിയ (25), ജയ്ജിത്ത് (24), അഖിൽ (23), വിഷ്ണുലാൽ (23), വൈശാഖ് (ജിബ്രു--19), ഗോകുൽ (20), സജീർ (കുൽഫി--34), മനു (പാരമനു--25), ശ്രീജിത്ത് (30) എന്നിവരെയാണ് അറസ്റ്റ്ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10നാണ് കരുവാറ്റ വടക്ക് വിഷ്ണുഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണെെൻറ മകൻ ജിഷ്ണു കൊല്ലപ്പെട്ടത്. കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ലെവൽ ക്രോസിന് സമീപമായിരുന്നു സംഭവം. കരുവാറ്റ കേന്ദ്രീകരിച്ചുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. രണ്ടുവർഷം മുമ്പ് കരുവാറ്റ കുളങ്ങര ക്ഷേത്രത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് കന്നുകാലിപാലം, ഊട്ടുപറമ്പ് സംഘങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കൈയേറ്റത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് നിരവധി തവണ ഇരുകൂട്ടരും തമ്മിൽ ൈകയാങ്കളി നടന്നു. ജിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് പ്രതികളുടെ സുഹൃത്തുക്കളെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഇതിെൻറ വൈരാഗ്യം അടങ്ങും മുമ്പാണ് ജിഷ്ണുവിെൻറ സുഹൃത്ത് സന്ദീപ് കരുവാറ്റയിലുള്ള ഉല്ലാസിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ജിഷ്ണുവാണെന്ന് കരുതി ജിഷ്ണുവിനെ കൊലപ്പെടുത്തുകയായിരുെന്നന്ന് കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.