കുട്ടനാട്: വേനല്‍മഴ എത്തിയതോടെ കൊയ്ത്തിന് പാകമാകാറായ കുട്ടനാട്ടിലെ കര്‍ഷകര്‍ ആശങ്കയില്‍. ഏകദേശം 16,000 ഏക്കര്‍ നെല്‍കൃഷിയാണ് വേനല്‍മഴയത്തെുടര്‍ന്ന് ഭീഷണിയിലായിരിക്കുന്നത്. പഴയ പതിനാറായിരം, ജഡ്ജി ആറായിരം, ഇരുപത്തിനാലായിരം പാടശേഖരം തുടങ്ങി എടത്വ, ചങ്ങങ്കരി, ഒന്നാംകര എന്നിവിടങ്ങളിലെ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കുട്ടിനാട്ടിലെ കൊയ്ത്ത് മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ പൂര്‍ത്തിയാവുക. മേയ് അവസാനത്തോടുകൂടിയെ പൂര്‍ണമായും കൊയ്ത്ത് പൂര്‍ത്തിയാകൂ. ഇതിനിടെ ഇനിയും വേനല്‍മഴ ശക്തിപ്രാപിച്ചാല്‍ കൃഷിനാശം ഉറപ്പാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കായല്‍ മേഖലകളിലെ ഓരുവെള്ള ഭീഷണിയില്‍നിന്ന് കരകയറിയ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ വേനല്‍മഴയും നെല്ലളവിലെ തര്‍ക്കങ്ങളും ഇരുട്ടടിയായിരിക്കുന്നത്. ഫെബ്രുവരി 25ന് നെല്ലുസംഭരണം ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാവര്‍ഷവും ഉണ്ടാകുന്ന നനവിന്‍െറ പേരിലുള്ള തര്‍ക്കം ഇത്തവണയും ഉണ്ടായി. കനത്ത വേനലിലും അഞ്ചുകിലോവരെ ഇളവ് വേണമെന്ന് മില്ലുടമകള്‍ ആവശ്യം ഉന്നയിച്ചതാണ് കര്‍ഷകരുടെ എതിര്‍പ്പിന് കാരണമായത്. നനവല്ല, നെല്ല് മോശമായതിനാലാണ് കിഴിവ് ആവശ്യപ്പെടുന്നതെന്നാണ് മില്ലുടമകളുടെ വാദം. എന്നാല്‍, ഇപ്പോള്‍ വേനല്‍മഴ എത്തിയതോടെ നനവിന്‍െറ പേരില്‍ എട്ടും പത്തും കിലോവരെ കുറക്കാനാണ് മില്ലുടമകളുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.