പുന്നപ്ര: ചള്ളി കടപ്പുറത്തുനിന്ന് പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ യുവാവിനെ പൊലീസ് സംഘം രക്ഷപ്പെടുത്തി. പുറക്കാട് പഴയങ്ങാടി കടപ്ര വീട്ടിൽ രവിയുടെ മകൻ സുർജിത്തിനെയാണ് (35) തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ച 5.30ഒാടെ ശക്തമായ കാറ്റിലും തിരമാലയിലും അകപ്പെട്ട സുർജിത്ത് കരയിൽ തിരികെ എത്തിയില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എസ്.െഎ കെ. ശിവൻകുഞ്ഞ്, സിവിൽ പൊലീസ് ഓഫിസർ പ്രദീപ്, കടലോര ജാഗ്രതസമിതി അംഗം അഭയൻ നീർക്കുന്നം എന്നിവർ ചേർന്ന് വള്ളത്തിൽ കടലിലേക്ക് പോവുകയായിരുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ നിർദേശാനുസരണം ഇൗ ഉദ്യോഗസ്ഥർക്ക് റിവാർഡിന് ശിപാർശ നൽകുമെന്ന് ഡിവൈ.എസ്.പി എം.ഇ. ഷാജഹാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.