പല്ലനയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

പല്ലന: പല്ലനയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പല്ലന ഹൈസ്സ്കൂള്‍ ജങ്ഷന് കിഴക്കുവശം മുതല്‍ തെക്കോട്ട് പല്ലന കുറ്റിക്കാട് ജങ്ഷന് കിഴക്കുവശം വരെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാനില്ലാത്തത്. പല്ലന ഹൈസ്കൂളിന് സമീപമുള്ള പമ്പില്‍നിന്നാണ് ഈ പ്രദേശങ്ങളില്‍ ജലം വിതരണം ചെയ്യുന്നത്. ജലം പമ്പ് ചെയ്യുന്ന മോട്ടോറില്‍ ഫുട്വാല്‍വില്‍ ചളി അടിഞ്ഞുകൂടുന്നതാണ് ജലലഭ്യത കുറയുന്നത് എന്നതിന്‍െറ അടിസ്ഥാനത്തില്‍ ഹരിപ്പാട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജനാര്‍ദനന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ചളി നീക്കം ചെയ്തിട്ടും ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കുഴല്‍കക്കിണറില്‍നിന്ന് പമ്പ് ചെയ്യുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 400 ലിറ്ററായി എങ്കിലും ഉയര്‍ത്തിയാലേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. നിലവില്‍ 100 ലിറ്റില്‍ താഴെയാണ് പമ്പ് ചെയ്യുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രദേശത്ത് ഇരുനൂറോളം കുടുംബങ്ങളുണ്ട്. സ്കൂളിന് സമീപത്തെ വീടുകളില്‍ രാത്രി അല്‍പാല്‍പമായി കുടിവെള്ളം കിട്ടുന്നതൊഴിച്ചുനിര്‍ത്തിയാല്‍ മറ്റ് പ്രദേശത്തുകൂടിവെള്ളം കിട്ടാക്കനിയാണ്. പല്ലന ആറിനോട് ചേര്‍ന്നുള്ള വീടുകളില്‍ താമസിക്കുന്നവര്‍ മറുകരയില്‍നിന്ന് വള്ളത്തില്‍ ജലം ശേഖരിച്ചുവെച്ചാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.